Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right‘ആവിഷ്കാരസ്വാതന്ത്ര്യം...

‘ആവിഷ്കാരസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്നു’

text_fields
bookmark_border
കോഴിക്കോട്: ആവിഷ്കാരസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുകയാണെന്ന് കേരള സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പ്രതിസന്ധി’ ചര്‍ച്ച അഭിപ്രായപ്പെട്ടു. ആനന്ദ്, എം. മുകുന്ദന്‍, സാറാ ജോസഫ്, കമല്‍, സിവിക് ചന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. സി. രവിചന്ദ്രന്‍ മോഡറേറ്ററായിരുന്നു. മതത്തിന് എതിരാണെന്നതിനാല്‍ സാഹിത്യകൃതികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന് ആനന്ദ് പറഞ്ഞു. സമൂഹത്തിന്‍െറ അസഹിഷണ്ുതയെക്കാള്‍ ഭീതിപ്പെടുത്തുന്നതാണ് ഭരണകൂടത്തിന്‍െറ സെന്‍സര്‍ഷിപ്പെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. എം.ടിയുടെ നിര്‍മാല്യം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യംതന്നെ ഭയപ്പെടുത്തുന്നതാണ്. കന്യാവസ്ത്രമുപേക്ഷിച്ച് ലൈംഗികവേഴ്ചക്ക് തയാറാകുന്ന യുവതിയുടെ കഥ പറയുന്ന സിനിമ 10 മാസമായി സെന്‍സര്‍ഷിപ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഴുത്തുകാര്‍ക്ക് ഇന്ന് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണെന്ന് എം. മുകുന്ദന്‍ പറഞ്ഞു. മതവും ജാതിയും അധികാരത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയാണെന്ന് സാറാ ജോസഫ് പറഞ്ഞു. എന്നാല്‍, മതമൗലികതയെക്കുറിച്ച് സംസാരിക്കുന്നവര്‍ മതേതര മൗലികവാദത്തെക്കുറിച്ച് നിശ്ശബ്ദരാവുകയാണെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. പൊട്ടുകുത്താനും തട്ടമിടാനുമുള്ള സ്വാതന്ത്ര്യം തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യംപോലെ പ്രധാനമാണ്. മതത്തിനകത്തുനിന്നുള്ള സമരങ്ങളെ പിന്തുണക്കുകയാണ് മതത്തെ നവീകരിക്കാനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story