Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2016 2:24 PM GMT Updated On
date_range 24 Aug 2016 2:24 PM GMTപുത്തൂരില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
text_fieldsbookmark_border
ഓമശ്ശേരി: പുത്തൂര്‍ വെള്ളാരംചാല്‍ വയല്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാം ഹൗസില്‍ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് അക്രമികള്‍ ഫാം ഹൗസില്‍ കയറി കൃഷി വെട്ടിനശിപ്പിച്ചത്. കുലച്ചുനില്‍ക്കുന്ന വാഴകളും പപ്പായമരങ്ങളും ഉള്‍പ്പെടെയുള്ള ഫലവൃക്ഷ തൈകളാണ് കൂട്ടത്തോടെ നശിപ്പിച്ചത്. ഓമശ്ശേരി കാക്കാട്ട് അഷ്റഫിന്‍െറ ഉടമസ്ഥതയിലുള്ള റൊയാസ് ഫാം ഹൗസിലാണ് അക്രമം. അക്രമികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ സി.സി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഓമശ്ശേരി കൃഷി ഓഫിസര്‍ ടി.ഡി. മീന, വാര്‍ഡ് അംഗങ്ങള്‍, കര്‍ഷകസംഘം ഭാരവാഹികള്‍ എന്നിവര്‍ കൃഷിസ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story