Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:38 AM GMT Updated On
date_range 13 Jan 2018 5:38 AM GMTഅനുമതിയില്ലാതെ നടത്തിയ നിർമാണം പൊളിച്ചുനീക്കി
text_fieldsbookmark_border
മൂന്നാര്‍: അനുമതിയില്ലാതെ നടത്തിയ നിർമാണം അധികൃതർ പൊളിച്ചുനീക്കി. സര്‍വേ നമ്പര്‍ 607/1ൽപെട്ട മൂന്ന് കെട്ടിടങ്ങളിലെ ബഹുനില നിർമാണപ്രവർത്തനങ്ങളാണ് മൂന്നാര്‍ സ്പെഷല്‍ ഓഫിസര്‍ ശ്രീകുമാറിെൻറ നേതൃത്വത്തില്‍ തടഞ്ഞത്. ഇൗ ഭാഗം ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. ഇക്കാനഗറിലെ മനോഹരന്, ഘോഷ്, ജസിന്ത മേരി എന്നിവരുടെ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. കലക്ടറുടെ അനുമതിയില്ലാതെ നിലവിലെ കെട്ടിടത്തിനുമുകളില്‍ നിർമാണം നടത്താൻ ശ്രമിക്കുന്നതായി റവന്യൂ വകുപ്പിന് പരാതി ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ സംഘം കെട്ടിടം പണിയാൻ നിർമിച്ച പില്ലറുകള്‍ പൊട്ടിച്ച് മേല്‍ക്കൂരകളും തകർത്തു. അതിനിടെ, സര്‍ക്കാർ നിർദേശമില്ലാതെ കൈയേറ്റം ഒഴിപ്പിക്കുകയാണെന്ന് ആരോപിച്ച് രാഷ്ട്രീയനേതാക്കള്‍ സ്ഥലത്തെത്തിയത് പ്രശ്നം സൃഷ്ടിച്ചു. ഇവര്‍ അധികൃതരെ ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story