Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫോൺ റിസീവർ...

ഫോൺ റിസീവർ മാറ്റി​െവച്ച സംഭവം; കെ.എസ്.ഇ.ബി ഓവർസീയർക്ക് സസ്പെൻഷൻ

text_fields
bookmark_border
മൂലമറ്റം: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ ഫോൺ റിസീവർ മാറ്റിെവച്ച സംഭവത്തിൽ ഓവർസീയർക്ക് സസ്പെൻഷൻ. മൂലമറ്റം സെക്ഷൻ ഓഫിസിലെ ഓവർസീയർ ചന്ദ്രോദയനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മൂലമറ്റം സ്വദേശി ജിജോ കാരക്കാട്ടി​െൻറ പരാതിയിലാണ് നടപടി. സംഭത്തെക്കുറിച്ച് ജിജോ പറയുന്നത് : കൂവപ്പള്ളി മേഖലയിൽ കഴിഞ്ഞ ഒമ്പതിന് വൈദ്യുതി തകരാർ ഉണ്ടായതിനെത്തുടർന്ന് താൻ നിരവധിതവണ സെക്ഷൻ ഓഫിസിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. വൈകീട്ട് ആറുമുതൽ 7.30വരെ വിളി തുടർന്നു. എന്നാൽ ഫോൺ തിരക്കിലാണ് എന്ന മറുപടിയാണ് കേട്ടത്. തുടർന്ന് പരാതി പറയാനായി ഓഫിസിൽ എത്തിയപ്പോൾ റിസീവർ മാറ്റിെവച്ചതായി കണ്ടു. തുടർന്ന് മന്ത്രിയുടെ ഓഫിസിലേക്ക് അടക്കം പരാതിനൽകി. റിസീവർ മാറ്റിെവച്ചിരിക്കുന്നതി​െൻറ ദൃശ്യം സഹിതം വാട്സ്ആപ് മുഖേനയാണ് പരാതി നൽകിയത്. കൂടാതെ, ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയും ചെയ്തു. തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരടക്കം ഇടപെട്ട് വകുപ്പുതല നടപടിയെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story