Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുലയൂട്ടൽ മുറികൾ...

മുലയൂട്ടൽ മുറികൾ പൊതുയിടങ്ങളിൽ വ്യാപിപ്പിക്കും -ജില്ല പഞ്ചായത്ത്

text_fields
bookmark_border
കോട്ടയം: മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി ബസ് സ്റ്റാൻഡുകളിലും ഓഫിസ് സമുച്ചയങ്ങളിലും പ്രത്യേക മുലയൂട്ടൽ മുറികൾ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സണ്ണി പാമ്പാടി പറഞ്ഞു. മുലയൂട്ടൽ വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം കലക്ടറേറ്റിൽ ആരോഗ്യകേരളത്തി​െൻറ നേതൃത്വത്തിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ആരംഭിക്കുന്ന മുലയൂട്ടൽ മുറി ആഗസ്റ്റ് 10നകം പ്രവർത്തനം ആരംഭിക്കുമെന്ന് കലക്ടർ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന മുഖ്യപ്രഭാഷണം നടത്തി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ്, ഐ.സി.ഡി.എസ് േപ്രാഗ്രാം ഓഫിസർ കെ.വി. ആശാമോൾ, ആരോഗ്യ കേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, സാമൂഹികനീതി ഓഫിസർ സാബു ജോസഫ്, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി.എസ്. സുരേഷ്, ഡെപ്യൂട്ടി ജില്ല മാസ് മീഡിയ ഓഫിസർ എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. എക്സൈസ് പരിശോധന കർശനമാക്കി കോട്ടയം: ആഗസ്റ്റ് ഒന്നുമുതൽ 31വരെ എക്സൈസ് വകുപ്പ് സ്പെഷൽ ൈഡ്രവ് പ്രഖ്യാപിച്ച് പരിശോധന കർശനമാക്കി. ഓണക്കാല ആഘോഷങ്ങൾക്കായി വ്യാജമദ്യത്തി​െൻറ നിർമാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്ന് വിപണനവും മുന്നിൽകണ്ടാണ് പരിശോധന. പൊലീസ്, ഫോറസ്റ്റ്, റെയിൽവേ പൊലീസ്, റവന്യൂ വിഭാഗങ്ങളും പരിശോധനയിൽ പങ്കുചേരും. കോട്ടയം എക്സൈസ് ഡിവിഷൻ ഒാഫിസ് കേന്ദ്രീകരിച്ച് ഒരു കൺേട്രാൾ റൂം പ്രവർത്തിക്കും. പൊതുജനങ്ങളിൽനിന്നുള്ള പരാതികളും വിവരങ്ങളും ഉടൻ പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും. വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകൾ കേന്ദ്രീകരിച്ച് സ്ൈട്രക്കിങ് ഫോഴ്സുകൾ പ്രവർത്തിക്കും. വ്യാജമദ്യ നിർമാണം തടയുന്നതിനായി വനമേഖലയിലും പുഴയോരങ്ങളിലും കായൽ മേഖലകളിലും തുരുത്തുകളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തും. സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും പാൻമസാല, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിൽപന കർശനമായി തടയും. െട്രയിൻ മാർഗമുള്ള മദ്യ-മയക്കുമരുന്ന് കടത്ത് തടയുന്നതിനായി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് പരിശോധന നടത്തും. കള്ളുഷാപ്പുകൾ, ബാറുകൾ, ബിയർ പാർലറുകൾ, ബിവറേജസ് ഷോപ്പുകളും നിരന്തരം പരിശോധിക്കും. മദ്യത്തി​െൻറ സാമ്പിളുകൾ ദിവസവും ശേഖരിച്ച് തിരുവനന്തപുരം ഗവ. കെമിക്കൽ ലാബിൽ അയച്ച് രാസപരിശോധന നടത്തും. സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ കള്ളഷാപ്പുകളിൽനിന്ന് സാമ്പിളെടുത്ത് നേരിട്ട് പരിശോധനക്ക് വിധേയമാക്കും. മെഡിക്കൽ ഷോപ്പുകളിലെ കുറിപ്പടി ഇല്ലാതെ ലഹരിയുണ്ടാക്കുന്ന മരുന്നുകളും ഗുളികകളും വിൽക്കുന്നില്ല എന്നുറപ്പുവരുത്താൻ മെഡിക്കൽ ഷോപ്പുകൾ പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും മയക്കുമരുന്നും സ്പിരിറ്റും വ്യാജമദ്യവും വാഹനങ്ങളിലൂടെ കടത്തുന്നില്ല എന്നുറപ്പുവരുത്തും. പുത്തൻകായൽ, ചീർപ്പുങ്കൽ, കരിമഠം, വെട്ടികാട്, മലരിക്കൽ ഭാഗങ്ങളിൽ പൊലീസുമായി ചേർന്ന് കായൽ പരിശോധന നടത്തും. മുൻകാല സ്പിരിറ്റ്, വ്യാജമദ്യ, മയക്കുമരുന്ന് കടത്ത് പ്രതികളുടെ പ്രവർത്തനം നിരീക്ഷിച്ച് പരിശോധിച്ച് നടപടിയെടുക്കും. അനധികൃത മദ്യമയക്കുമരുന്ന് നിർമാണം, വിൽപന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോകൽ സംബന്ധിച്ച വിവരങ്ങൾ അടുത്തുള്ള എക്സൈസ് ഓഫിസിൽ അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ചുളള വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. എക്സൈസ് ഡിവിഷൻ ഓഫിസ് ആൻഡ് എക്സൈസ് കൺേട്രാൾ റൂം: 0481-2562211 (ടോൾഫ്രീ നമ്പർ -18004252818), എക്സൈസ് സർക്കിൾ ഒാഫിസ് കോട്ടയം: 0481-2583091, 9400069508, എക്സൈസ് സർക്കിൾ ഒാഫിസ് ചങ്ങനാശ്ശേരി: 0481-2422741, 9400069509, എക്സൈസ് സർക്കിൾ ഒാഫിസ് പൊൻകുന്നം: 04828-221412, 9400069510, എക്സൈസ് സർക്കിൾ ഒാഫിസ് പാലാ: 04822-212235, 9400069511, എക്സൈസ് സർക്കിൾ ഒാഫിസ് വൈക്കം: 04829-231592, 9400069512, എക്സൈസ് സ്പെഷൽ സ്ക്വാഡ് കോട്ടയം: 0481-2583801, 9400069506, അസി. എക്സൈസ് കമീഷണർ കോട്ടയം: 9496002865.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story