Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാലിൽ കെട്ടിവെച്ച്​...

കാലിൽ കെട്ടിവെച്ച്​ കഞ്ചാവ്​ കടത്താൻ ശ്രമിച്ച തമിഴ്​നാട്​ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
േകാട്ടയം: പ്ലാസ്റ്റിക് കവറുകളിലാക്കി . കമ്പം സ്വദേശി സുന്ദർദാസാണ് (സുന്ദർ-29) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11ന് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപമാണ് സംഭവം. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന് കിട്ടിയ രഹസ്യസന്ദേശെത്തത്തുടർന്ന് പൊലീസ് നടത്തിയ നീക്കമാണ് ഇയാളെ കുടുക്കിയത്. കമ്പത്തുനിന്ന് കോട്ടയത്തെ ആൾക്ക് നൽകാനായി ശരീരത്തിൽ ഒളിപ്പിച്ച കഞ്ചാവുമായി സുന്ദർദാസ് കോട്ടയം സ്റ്റാൻഡിനു സമീപത്തെ അഭിലാഷ് തിയറ്റർ റോഡിൽ എത്തുകയായിരുന്നു. പിന്നീട് മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ മഫ്തിയിെലത്തിയ പൊലീസ് ഇയാളെ പിടികൂടി. ഷർട്ടും പ്ലാൻറ്സും ധരിച്ച ഇയാെള പരിശോധിച്ചപ്പോൾ കാൽമുട്ടിന് താഴെയായി ചെറിയ പൊതികളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സമീപത്തെ കടയിൽ തൂക്കിനോക്കിയപ്പോൾ അരകിലോ കഞ്ചാവ് ഉണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് വെസ്റ്റ് സി.െഎ നിർമൽ ബോസ്, എസ്.െഎ എം.ജെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ പിടികൂടിയതറിഞ്ഞ് ജനം തടിച്ചുകൂടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story