Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹോദയ കലോത്സവം...

സഹോദയ കലോത്സവം ഒക്ടോബർ മൂന്നുമുതൽ

text_fields
bookmark_border
കോട്ടയം: കോട്ടയം സഹോദയ കലോത്സവം 'സർഗസംഗമം' ഒക്ടോബർ മൂന്നുമുതൽ അഞ്ചുവരെ ഏറ്റുമാനൂർ മംഗളം പബ്ലിക് സ്കൂളിൽ നടത്തും. കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 120 സി.ബി.എസ്.ഇ സ്കൂളുകളിലെ ഏഴായിരത്തിലധികം വിദ്യാർഥികൾ മേളയിൽ പെങ്കടുക്കും. രചനമത്സരങ്ങൾ ശനിയാഴ്ച നടക്കും. ഒക്ടോബർ മൂന്നുമുതൽ അഞ്ചുവരെയാണ് സ്റ്റേജ് മത്സരങ്ങൾ. 147 മത്സര ഇനങ്ങളുണ്ടാകും. മുൻവർഷത്തെ അപേക്ഷിച്ച് മത്സരാർഥികളുടെ എണ്ണത്തിൽ 20 ശതമാനത്തി​െൻറ വർധനയുണ്ട്. വിദ്യാർഥികളെ നാല് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് സർട്ടിഫിക്കറ്റും അവാർഡും നൽകും. എല്ലാ വിഭാഗത്തിലും ഒന്നാമതെത്തുന്ന സ്കൂളുകൾക്ക് േട്രാഫിയും നൽകും. വാർത്തസമ്മേളനത്തിൽ കോട്ടയം സഹോദയ പ്രസിഡൻറ് ബെന്നി ജോർജ്, കോഒാഡിനേറ്റർ ഫാ. ഷാജി ജേക്കബ്, മംഗളം സ്കൂൾ പ്രിൻസിപ്പൽ സജിത സോമൻ, കണ്‍വീനര്‍ സെബാസ്റ്റ്യൻ ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജി ജേക്കബ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അലക്സാണ്ടർ സാജു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story