Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകക്കാടംപൊയിൽ വാട്ടർ...

കക്കാടംപൊയിൽ വാട്ടർ തീം പാർക്ക്: കൂടരഞ്ഞി പഞ്ചായത്ത് തുടർനടപടികൾ നിർണായകമാകും

text_fields
bookmark_border
പാർക്കിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കക്കാടംപൊയിൽ വാട്ടർ തീം പാർക്ക്: കൂടരഞ്ഞി പഞ്ചായത്ത് തുടർനടപടികൾ നിർണായകമാകും തിരുവമ്പാടി: കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയില്ലെന്ന് ബോർഡ് ഹൈകോടതിയിൽ നൽകിയ വിശദീകരണത്തി​െൻറ പശ്ചാത്തലത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തി​െൻറ തുടർ നടപടികൾ നിർണായകമാകും. പാർക്കിൽ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നാണ് ബോർഡ് നിലപാട്. അപാകത പരിഹരിക്കാത്ത പക്ഷം പാർക്ക് അടച്ചുപൂട്ടാൻ ബോർഡ് നടപടി സ്വീകരിക്കും. കഴിഞ്ഞമാസം 31ന് ചേർന്ന കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാനപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ -വൈദ്യുതി വകുപ്പുകൾ എന്നിവയുടെ നിരാക്ഷേപ പത്രങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വാട്ടർ തീം പാർക്കിന് നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം അനുമതി രേഖകൾ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. നോട്ടീസിൽ ആവശ്യപ്പെട്ട പ്രകാരം ഈ മാസം 26നകം രേഖകൾ ഗ്രാമപഞ്ചായത്തിൽ ലഭിക്കണം. നോട്ടീസിന് മറുപടി ലഭിച്ചശേഷം പാർക്കിനുള്ള അനുമതി തുടരുന്ന കാര്യം തീരുമാനിക്കുമെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നത്. വാട്ടർ തീം പാർക്കി​െൻറ അനുമതി രേഖകൾ പരിശോധിക്കാൻ നിയോഗിച്ച ഗ്രാമപഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നു ഭരണസമിതി തീരുമാനം. പാർക്കിന് ആരോഗ്യവകുപ്പി​െൻറ സാനിറ്ററി സർട്ടിഫിക്കറ്റ് നിലവിലില്ലെന്നായിരുന്നു ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. പാർക്കിലെ ഹോട്ടൽ, പൂന്തോട്ടം എന്നിവക്ക് സാനിറ്ററി സർട്ടിഫിക്കറ്റുണ്ട്. പരിശോധനക്കെത്തിയപ്പോൾ വാട്ടർ തീം പാർക്ക് പ്രവർത്തനമാരംഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ഉപസമിതിക്ക് ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വാട്ടർ തീം പാർക്കി​െൻറ അനുമതി സംബന്ധിച്ച് വിവാദമുയർന്നതിനെ തുടർന്ന് കഴിഞ്ഞ മാസം 19നാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഏഴംഗ ഉപസമിതിയെ നിയോഗിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ്‌ നിലപാട് കർശനമാക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് അനുമതിയും പുനഃപരിശോധിക്കേണ്ടി വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story