Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജല അതോറിറ്റിയുടെ...

ജല അതോറിറ്റിയുടെ പൈപ്പുകൾ ദിനംപ്രതി പൊട്ടുന്നു; കുഴിയിൽ കാർ വീണു

text_fields
bookmark_border
അടൂർ: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ വ്യാപകമായതോടെ ജനങ്ങളുടെ കുടിവെള്ളം മുട്ടി. പൈപ്പ് പൊട്ടിയത് ഒണക്കാലത്തായതിനാൽ കരാറുകാർ വാൽവടച്ച് സ്ഥലം വിടുകയാണ്. കായംകുളം--പത്തനാപുരം സംസ്ഥാനപാതയിൽ മൂന്ന് കിലോമീറ്ററിനിടെ രണ്ടിടത്താണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി പാതതകർന്നത്. പട്ടാഴിമുക്കിനും ഏഴംകുളത്തിനുമിടയിൽ നിയന്ത്രണം വിട്ട മാരുതി കാർ പാതയുടെ വലതുവശത്ത് നേരേത്ത ജലവിതരണ പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയ പൈപ്പ് പൊട്ടിച്ച് കുഴിയിൽ താഴ്ന്നു. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. പറക്കോട് ടി.ബി ജങ്ഷനുസമീപം ഗ്രീൻവാലി പാർക്ക് കവാടത്തിന് എതിർവശത്ത് ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി പാതതകരുകയും അടൂർ നഗരസഭയിലെ ജലവിതരണം മുടങ്ങുകയും ചെയ്തു. വെള്ളം റോഡിൽകൂടി ഒഴുകാൻ തുടങ്ങിയതോടെ ജലഅതോറിറ്റി അധികൃതർ പൈപ്പ് ലൈൻ അടച്ചു. കാലഹരണപ്പെട്ട പൈപ്പ് മാറ്റിയിടാൻ നടപടിയില്ല. പഴയവ മാറ്റാൻ പുതിയ ഡക്റ്റയിൽ അയൺ പൈപ്പുകൾ ഇറക്കിയിട്ട് മാസങ്ങളായി. നെടുംകുന്നുമല ടൂറിസം പദ്ധതിക്ക് അംഗീകാരം; ആദ്യഘട്ടപണി ഉടൻ അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്ത് സംസ്ഥാന വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനംപിടിക്കാൻ ഒരുങ്ങുന്നു. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ നെടുംകുന്നുമല വിനോദസഞ്ചാര പദ്ധതിക്ക് സംസ്ഥാന ടൂറിസം കമ്മിറ്റി അംഗീകാരം നൽകിയതോടെയാണിത്. അടൂർ താലൂക്കിലെ ഉയർന്ന മലകളിൽ ഒന്നായ പാണ്ഡവൻകുന്ന് എന്നറിയപ്പെടുന്ന നെടുംകുന്നുമലയിൽ മൂന്നുകോടിയുടെ വികസന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ശ്രമഫലമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സർക്കാറിലേക്ക് നൽകിയ പദ്ധതിയാണ് അംഗീകരിച്ചത്. കുട്ടികൾക്ക് വിനോദകേന്ദ്രം, വാച്ച് ടവർ, കുടിൽ, നടപ്പാത, പാണ്ഡവരുടെ പ്രതിമകൾ, പാർക്ക്, കളിസ്ഥലം എന്നിവയാണ് നിർമിക്കുക. നെടുംകുന്നുമലയിലേക്ക് എത്താൻ സഞ്ചാരയോഗ്യമായ റോഡ് നിർമിക്കുന്ന ശ്രമകരമായ ജോലിയും അധികൃതരിൽ നിക്ഷിപ്തമാണ്. സമുദ്രനിരപ്പിൽനിന്ന് 450 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വനവാസകാലത്ത് പഞ്ചപാണ്ഡവർ താമസിച്ചിരുെന്നന്നാണ് ഐതിഹ്യം. മൺവെട്ടികൊണ്ട് ഭീമൻ വെട്ടിയുണ്ടാക്കിയ അഞ്ചുതട്ടുകൾ മലയിൽ ദൃശ്യമായിരുന്നേത്ര. രണ്ടേക്കറോളം വിസ്തീർണമുള്ള മലയുടെ മുകളിൽനിന്നുള്ള കാഴ്ച നയനമനോഹരമാണ്. 20 കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങൾ ഇവിടെ നിന്നാൽ നേരേത്ത കാണാമായിരുന്നു. ശാസ്താംകോട്ട കായൽ വരെ കാണാമായിരുന്നെങ്കിലും ഇപ്പോൾ ചുറ്റും റബർ മരങ്ങളുള്ളതിനാൽ ദൃശ്യമല്ല. 2002 ജനുവരിയിൽ ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണൻ, ഏറത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് അടൂർ മോഹൻദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലെ സംഘം മല സന്ദർശിച്ചിരുന്നു. തുടർന്ന് നടന്ന യോഗത്തിലാണ് വിനോദസഞ്ചാരകേന്ദ്രമാക്കുന്ന പദ്ധതിക്ക് ആദ്യമായി രൂപം നൽകിയത്. 17 ലക്ഷം രൂപയുടെ വികസന പദ്ധതിരേഖയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ 2002 സെപ്റ്റംബറിൽ സർക്കാറിന് സമർപ്പിച്ചത്. നെടുംകുന്നുമല ക്യാമ്പ് സ​െൻററായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഒന്നാംഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. അന്നത്തെ വകുപ്പ് മന്ത്രി കെ.വി. തോമസും പദ്ധതി പൂർത്തീകരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, സർക്കാർ മാറിവന്നതോടെ പദ്ധതി നടപ്പായില്ല. പുനർജനി പദ്ധതിക്ക് തുടക്കം അടൂർ: ഐ.എച്ച്.ആർ.ഡി ആറന്മുള എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ പുനർജനി പദ്ധതിക്ക് അടൂർ ജനറൽ ആശുപത്രിയിൽ തുടക്കം. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ആതുരാലയങ്ങൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ പരിമിതപ്പെടുത്തുന്ന അവസ്ഥ ഇല്ലാതാക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലെ നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ രൂപകൽപന ചെയ്ത നൂതനപദ്ധതിയാണ് പുനർജനി. 'യുവത്വം ആസ്തികളുടെ പുനർ നിർമാണത്തിന്' എന്ന ലക്ഷ്യം മുൻനിർത്തി ഭൂരിപക്ഷം വരുന്ന യുവജനങ്ങളെ രാഷ്ട്രപുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കുക, സാമൂഹികസേവനത്തിലൂടെ വ്യക്തിത്വ വികാസം കൈവരിക്കാൻ അവർക്ക് അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോെടയാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ അധ്യക്ഷ അന്നമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ഓഫിസർമാരായ കെ.ടി. അനൂപ്, ബാബു തോമസ് എന്നിവർ നേതൃത്വം നൽകുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. സരസ്വതിയമ്മ, ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ജോർജ് മുരിക്കൻ, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ജേക്കബ് എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ ഉപയോഗശൂന്യമായ വസ്തുക്കൾ പുനർജീവിപ്പിക്കുകയും ഉപയോഗശൂന്യമായ എക്സ്റേ വിഭാഗം നവീകരിക്കാനുള്ള ചുവടുകൾ സ്വീകരിക്കുകയും ചെയ്തു. 84,0058 രൂപയുടെ വസ്തുക്കൾ ആശുപത്രിക്ക് പുനർജീവിപ്പിച്ചുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story