Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​െകാട്ടക്കാമ്പൂർ...

​െകാട്ടക്കാമ്പൂർ ബി.ജെ.പി സംഘം സന്ദർശിച്ചു

text_fields
bookmark_border
മൂന്നാര്‍: കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി ബി.ജെ.പി സംഘം സന്ദര്‍ശിച്ചു. കുറിഞ്ഞി സങ്കേതത്തി​െൻറ ഭാഗമായ, എം.പിയുടെ പട്ടയം റദ്ദാക്കിയ കൊട്ടക്കാമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58ല്‍പെടുന്ന ഭൂമിയാണ് സന്ദര്‍ശിച്ചത്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ വട്ടവടയിലെ കര്‍ഷകരുടെയും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരെങ്കിലും ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് സംഘം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എം. നസീര്‍, മധ്യമേഖല പ്രസിഡൻറ് നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതി അംഗം പി.എ. വേലുക്കുട്ടന്‍, ജില്ല പ്രസിഡൻറ് ബിനു ജെ. കൈമള്‍ എന്നിവരും നിരവധി പ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു. അതിനിടെ മാധ്യമങ്ങള്‍ കൊട്ടക്കാമ്പൂര്‍, വട്ടവട തുടങ്ങിയ മേഖലകളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍. രാമരാജ​െൻറ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story