Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശീതീകരണ സംവിധാനം...

ശീതീകരണ സംവിധാനം തകരാറിലായി; ജനറേറ്റർ പ്രവർത്തനം മുടങ്ങി

text_fields
bookmark_border
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററി​െൻറ ശീതീകരണ സംവിധാനം തകരാറിലായി. തകരാറിലായ ജനറേറ്റർ അമിതമായി ചൂടായതിനെത്തുടർന്ന് പ്രവർത്തനം നിലച്ചു. ഒന്നാം നമ്പർ ജനറേറ്ററി​െൻറ വാട്ടർ കൂളിങ് സംവിധാനത്തിലാണ് തകരാർ സംഭവിച്ചത്. ഉടൻ ജനറേറ്റർ പ്രവർത്തനം നിലക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി തകരാർ സംഭവിച്ച ഭാഗം മാറ്റി പുതിയത് സ്ഥാപിച്ചു. ശനിയാഴ്ച രാത്രി മുതൽ ഈ ജനറേറ്റർ പ്രവർത്തിപ്പിച്ച് തുടങ്ങി. ജനറേറ്റർ നിലച്ചെങ്കിലും സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനത്തെ ബാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story