Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗൃഹനാഥനെ നഷ്​ടമായ...

ഗൃഹനാഥനെ നഷ്​ടമായ വീട്ടമ്മക്ക്​ പെരിയാർ വനത്തിൽ ദുരിതജീവിതം

text_fields
bookmark_border
നാലുവർഷം പിന്നിട്ടിട്ടും നീതിയില്ല കുമളി: പെരിയാർ കടുവ സേങ്കതത്തിനുള്ളിലെ തകർന്നുവീഴാറായ കുടിലിൽ മഴയും തണുപ്പും കാട്ടിലെ ജീവികളുടെ ആക്രമണവും ഭയന്ന് റവന്യൂ വകുപ്പി​െൻറ നീതിക്കായി വൃദ്ധയായ വീട്ടമ്മ കാത്തിരിക്കുന്നു. തേക്കടി പനക്കൽ പരേതനായ രാജപ്പ​െൻറ ഭാര്യ തങ്കമണിയാണ് (62) തമിഴ്നാടി​െൻറ കുടിയിറക്കൽ ഭീഷണിക്കിടെ റവന്യൂ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജോലികൾക്കായി സിമൻറ് സൂക്ഷിച്ചിരുന്ന ഗോഡൗണി​െൻറ കാവൽക്കാരനായിരുന്നു തങ്കമണിയുടെ ഭർത്താവായ രാജപ്പൻ. 45 വർഷത്തിലധികമായി വനത്തിനുള്ളിലെ കുടിലിലാണ് താമസം. 2012 നവംബറിൽ ഇവരെ കുടിൽ പൊളിച്ചുനീക്കി ഒഴിപ്പിക്കാനായി തമിഴ്നാട് നടത്തിയ ശ്രമത്തോടെയാണ് കുടുംബത്തി​െൻറ ദുരിതാവസ്ഥ പുറത്തറിഞ്ഞത്. നാട്ടുകാരും വനം അധികൃതരും ഇടപെട്ടതോടെ തമിഴ്നാടി​െൻറ പാട്ടഭൂമിയിലെ കുടിൽ പൊളിച്ചുമാറ്റൽ താൽക്കാലികമായി നിർത്തിവെച്ചു. കുമളി വില്ലേജ് ഒാഫിസറുടെ നേതൃത്വത്തിലാണ് കുടിൽ പൊളിക്കാൻ ശ്രമം നടന്നത്. ആശ്രയത്തിന് ആരുമില്ലാതെ കഴിഞ്ഞ കുടുംബത്തിന് അഞ്ചുസ​െൻറ് ഭൂമിയും വീടും നൽകാമെന്ന് വില്ലേജ് ഒാഫിസർ അറിയിച്ചെങ്കിലും നൽകിയില്ല. ഇതിനിടെ, അന്നത്തെ വില്ലേജ് ഒാഫിസർ കുടുംബത്തെ നിരന്തരം അലോസരപ്പെടുത്തുകയും ഏക മക​െൻറ താൽക്കാലിക ജോലി ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കിയത് കുടുംബത്തിന് താങ്ങാവുന്നതിലുമേറെയായിരുന്നു. ഇതിൽ മനംനൊന്ത് ഗൃഹനാഥനായിരുന്ന രാജപ്പൻ വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകകൂടി ചെയ്തതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാജപ്പ​െൻറ മൃതദേഹം മറവുചെയ്യാൻ സ്ഥലമില്ലാതെ വില്ലേജ് ഒാഫിസ് പടിക്കൽ വെച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അന്നത്തെ ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം ഒട്ടകത്തലമേട്ടിൽ അഞ്ചുസ​െൻറ് ഭൂമി അളന്നുതിരിച്ച് നൽകിയെങ്കിലും വർഷം നാലുകഴിഞ്ഞിട്ടും പട്ടയം നൽകാതെ അധികൃതർ നിർധന കുടുംബത്തെ കബളിപ്പിച്ചു. പ്രശ്നങ്ങൾക്ക് കാരണക്കാരനായ വില്ലേജ് ഒാഫിസർക്ക് പ്രമോഷനും ആനുകൂല്യങ്ങളും നൽകി ആദരിച്ചപ്പോൾ കാട്ടിനുള്ളിലെ കുടിലിൽ ജീവൻ പണയംവെച്ച് ഒറ്റക്ക് കഴിയാനായിരുന്നു തങ്കമണിയുടെ വിധി. അളന്നുകിട്ടിയ അഞ്ചുസ​െൻറ് ഭൂമിക്ക് പട്ടയരേഖകൾ കിട്ടാത്തതിനാൽ വീടുവെക്കാനുള്ള സാമ്പത്തിക സഹായം നൽകാൻ പഞ്ചായത്തിനും കഴിയുന്നില്ല. പി.കെ. ഹാരിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story