Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർവേ നമ്പറിലെ പിഴവ്​​...

സർവേ നമ്പറിലെ പിഴവ്​​ തിരുത്തൽ: സർക്കാർ ഉത്തരവിന്​ പിന്നിൽ വിവാദ-^-കള്ളപ്പട്ടയക്കാരുടെ ചരടുവലി​

text_fields
bookmark_border
സർവേ നമ്പറിലെ പിഴവ് തിരുത്തൽ: സർക്കാർ ഉത്തരവിന് പിന്നിൽ വിവാദ--കള്ളപ്പട്ടയക്കാരുടെ ചരടുവലി തൊടുപുഴ: ഭൂസർവേ നമ്പറിെല പിഴവ് തിരുത്താൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കിയത് പട്ടയം നേടിയ വിവാദ കൈയേറ്റങ്ങൾക്കടക്കം സാധുത നൽകുന്നതിന് വഴിതുറന്ന്. ഇടുക്കിയിലെ നൂറുകണക്കിന് കർഷകർക്ക് ഉത്തരവ് നേട്ടമാകുേമ്പാൾതന്നെയാണ് ഇതും. പ്രമുഖരുടെ കൈയേറ്റങ്ങളിൽ സർവേ നമ്പർ മാറ്റം സാധ്യമാക്കി സാധുത വരുത്തുകയെന്ന ലക്ഷ്യത്തോടെ കൈയേറ്റ മാഫിയക്ക് വേണ്ടി നടന്ന രാഷ്ട്രീയ ചരടുവലികളുടെ ഭാഗമായാണ് ഉത്തരവിറങ്ങിയതെന്നാണ് സൂചന. സർവേ നമ്പർ തെറ്റി രേഖപ്പെടുത്തിയെന്നതല്ലാതെ കൈയേറിയ ഭൂമിയല്ല കൈവശമുള്ളതെന്ന വാദമാണ് ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങളിൽ 30 ശതമാനത്തിലേറെ കേസുകളിലും നിലനിൽക്കുന്നത്. പതിച്ച് നൽകാവുന്ന ഭൂമിയുടെ സർവേ നമ്പറിൽ കള്ളപ്പട്ടയം നിർമിച്ചതെന്നോ, പതിച്ച് നൽകാനാകാത്ത ഭൂമിക്ക് സാധുതയുള്ള സർവേ നമ്പറിൽ പട്ടയം ചമച്ചതെന്നോ അന്വേഷണത്തിൽ കണ്ടെത്തിയ ഭൂമിയുടെ കാര്യത്തിലാണ് ഇൗ വിചിത്ര വാദം. ഇത്തരക്കാരെ സഹായിക്കുന്ന തരത്തിലുള്ളതുമാണ് കഴിഞ്ഞ ദിവസം കർഷകരെ മറയാക്കി ഇറക്കിയ റവന്യൂ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ്. കൈയേറ്റമല്ലെന്ന് സ്ഥാപിക്കാൻ സർവേ നമ്പർ തെറ്റിയതെന്ന് അവകാശപ്പെടുന്നവർക്ക് വളരെ എളുപ്പം ഇൗ ഉത്തരവ് ദുരുപയോഗം ചെയ്യാനാകും. രേഖകൾ കൃത്യമെന്ന് വാദിച്ചും സർവേ നമ്പറിലെ തെറ്റ് അക്കാലത്തെ ഉദ്യോഗസ്ഥരുടെ പിഴവെന്ന് ന്യായീകരിച്ചും സ്വാധീനം ചെലുത്തിയും പട്ടയങ്ങൾക്ക് സാധുത നേടാം. സർേവ നമ്പര്‍ തിരുത്തിയില്ലെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന ഉത്തരവിലെ കർശന നിബന്ധന രാഷ്ട്രീയ-റിസോർട്ട് മാഫിയകൾക്ക് വഴങ്ങിയേ തീരൂ എന്ന സ്ഥിതിയും വരുത്തിവെക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പട്ടയം നല്‍കുമ്പോള്‍ ഉണ്ടാകുന്ന പിഴവുമൂലം തെറ്റായ സർവേ നമ്പര്‍ രേഖപ്പെടുത്തിയ ഭൂമിക്ക് കരമടക്കാന്‍ ഉടമകള്‍ക്ക് കഴിയാത്ത പ്രശ്നമുള്ളതിനാൽ കർഷകർക്ക് ഇൗ ഉത്തരവ് നേട്ടമാണ്. ഭൂമി വിൽപനക്ക് തടസ്സമുള്ളതും ബാങ്ക് വായ്പ കിട്ടാത്ത സാഹചര്യവും മൂലം ബുദ്ധിമുട്ടുകയാണ് നൂറുകണക്കിന് കർഷകർ. റീസർവേ നടപടികൾ അലക്ഷ്യമായും ഉത്തരവാദിത്തത്തോടെയല്ലാതെയും നിർവഹിച്ച ഉദ്യോഗസ്ഥരാണ് ഇൗ സ്ഥിതി വരുത്തിവെച്ചത്. അളവ് നിർവഹിക്കാതെ വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുകയായിരുന്നു. ഇതി​െൻറ മറവിൽ വ്യാജ പട്ടയങ്ങൾ വ്യാപകമായി. കൈയേറിയവർ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കിയതും ഉദ്യോഗസ്ഥരുടെ ഒത്താശേയാടെ. ഇൗ പശ്ചാത്തലത്തിലാണ് തഹസില്‍ദാര്‍മാര്‍ നേരിട്ട് ഇടപെട്ട് ഇത്തരം പരാതികൾ പരിഹരിക്കണമെന്നും അതല്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്നും കാണിച്ച് റവന്യൂ സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയത്. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story