Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 580...

ജില്ലയില്‍ 580 കുടിവെള്ള പദ്ധതികള്‍ നിശ്ചലമെന്ന് കണ്ടത്തെല്‍

text_fields
bookmark_border
കോട്ടയം: ജില്ല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍ 580പദ്ധതികള്‍ നിശ്ചലമെന്ന് കണ്ടത്തെല്‍. ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ജലവിതരണം കാര്യക്ഷമമാക്കാന്‍ പഞ്ചായത്തുകളുടെയും ഗുണഭോക്തൃസമിതികളുടെയും നേതൃത്വത്തില്‍ രൂപംകൊടുത്ത പദ്ധതികളാണ് പാതിവഴിയില്‍ മുടന്തുന്നത്. ജില്ലയില്‍ മൊത്തം 1,414 പദ്ധതികള്‍ക്കാണ് രൂപംനല്‍കിയത്. ഇതില്‍ 760 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. 74 എണ്ണം ഇതുവരെ കമീഷന്‍ ചെയ്തിട്ടില്ല. ബാക്കി 580 ചെറുകിട കുടിവെള്ളപദ്ധതികളാണ് ജനങ്ങള്‍ക്ക് പ്രയോജനമില്ലാതായത്. സംസ്ഥാന സര്‍ക്കാറിനുകീഴിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍െറ സര്‍വേയിലാണ് ഈ കണ്ടത്തെല്‍. ജീവനക്കാര്‍ ജില്ലയിലെ വിവിധപ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നിശ്ചലമായതില്‍ 557 എണ്ണത്തിന് അറ്റകുറ്റപ്പണിയുടെ അഭാവമാണ് തിരിച്ചടിയായത്. 31 പദ്ധതികള്‍ പണിപൂര്‍ത്തിയാക്കിയിട്ടില്ല. വെള്ളം ഇല്ലാത്തതിനാല്‍ 11, വൈദ്യുതി ഇല്ലാത്തതിനാല്‍ രണ്ട്, മറ്റുകാരണങ്ങളാല്‍ 53 എണ്ണവും മുടങ്ങി.പണി പൂര്‍ത്തിയാകാത്ത 14 എണ്ണത്തിന് തിരിച്ചടിയായത് ഫണ്ടിന്‍െറ അഭാവമാണ്. പദ്ധതി നിര്‍ത്തിയതുമൂലം ഒരെണ്ണവും പ്രവര്‍ത്തനക്ഷമമല്ലാതായി. മറ്റ് കാരണങ്ങളാണ് രണ്ടെണ്ണത്തെ ബാധിച്ചത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 760 പദ്ധതികളില്‍ 308 എണ്ണം തദേശ സ്ഥാപനങ്ങളാണ് നടത്തുന്നത്. 452 പദ്ധതികളുടെ ചുമതല ഗുണഭോക്താക്കളുടെ നേതൃകമ്മിറ്റികള്‍ക്കാണ്. ഇവര്‍ നിശ്ചിത തുക വൈദ്യുതി ചാര്‍ജിനത്തില്‍ ഗുണഭോക്താക്കളില്‍നിന്ന് വാങ്ങിയാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണിക്കുള്ള ചെലവ് അതത് കമ്മിറ്റികളാണ് കണ്ടെത്തേണ്ടത്. മൊത്തം പദ്ധതികളില്‍ 289 എണ്ണം കിണറുകളെയാണ് ആശ്രയിക്കുന്നത്. 276 കുഴല്‍ക്കിണറുകളെയും 182 കുളങ്ങളെയും ആശ്രയിക്കുന്നു. നദികളെ ആശ്രയിക്കുന്ന പദ്ധതികളും ഏറെ. മൊത്തം പദ്ധതികളില്‍ 333 കുടിവെള്ളത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. ജില്ലയിലെ പദ്ധതികളില്‍ 188 എണ്ണത്തിന് മാത്രമാണ് സ്ഥിരം ഓപറേറ്ററുള്ളത്. 134 ഇടത്ത് താല്‍ക്കാലിക ഓപറേറ്റര്‍മാരുള്ളപ്പോള്‍ 23 ഇടത്ത് ഇത്തരം സംവിധാനമില്ല. മൊത്തം പദ്ധതികളില്‍ 130 ഇടത്തും ജലക്ഷാമമുണ്ട്. ജനുവരിമുതല്‍ മേയ് വരെയാണ് വെള്ളത്തിന് പ്രതിസന്ധി അനുഭവപ്പെടുന്നത്. ഈ പദ്ധതികളിലൂടെ 9,596 ലിറ്റര്‍ ജലമാണ് ടാങ്കുകളില്‍ സംഭരിക്കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 42,314 ഗുണഭോക്താക്കള്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുന്നത്. വീട്ടാവശ്യങ്ങള്‍ക്കുപുറമെ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുടാപ്പുകള്‍ എന്നിവക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. മുഴുവന്‍ സമയവും 90 പദ്ധതികളില്‍നിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രം ജലവിതരണം നടത്തുന്നതാണ് ഭൂരിഭാഗവും- 133. ഒന്നിടവിട്ട ദിവസങ്ങളില്‍ 97 എണ്ണവും ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ 54 ഉം എണ്ണവുമാണ്. കോട്ടയത്തെ 194 പദ്ധതികളിലും വെള്ളത്തിന് മികച്ച നിലവാരമാണ്. 145 ഇടങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ആറിടങ്ങളില്‍ മോശം ജലമാണ് വിതരണം ചെയ്യുന്നത്. തുടങ്ങിയ പദ്ധതികളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്‍െറ പലമടങ്ങാണ് തറക്കല്ലിലൊതുങ്ങിയ പദ്ധതികള്‍. ജില്ല ജലക്ഷാമത്തിലേക്ക് നീങ്ങുമ്പോള്‍ ഇവ അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യവും ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story