Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 5:35 AM GMT Updated On
date_range 16 Dec 2017 5:35 AM GMTകേരള കോൺഗ്രസ് എം പ്രതിനിധി സമ്മേളനം ഇന്ന്
text_fieldsbookmark_border
കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം ശനിയാഴ്ച കോട്ടയത്ത് നടക്കും. രാവിലെ പത്തിന് ഹോട്ടൽ ഐഡ ഓഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളടക്കം ചർച്ച ചെയ്യും. ഇതുസംബന്ധിച്ച ചില സൂചനകൾ ചെയർമാൻ കെ.എം. മാണിയും വൈസ് ചെയർമാൻ ജോസ് കെ. മാണിയും നൽകിയിരുന്നു. എന്നാൽ, വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മുന്നണി പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ സൂചനകളൊന്നും ഇതുവരെ നൽകിയിട്ടില്ല. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ കേരള കോൺഗ്രസിെൻറ ചരിത്രം പറഞ്ഞുപോയതിനൊപ്പം കാർഷികവിഷയങ്ങൾക്ക് ഉൗന്നൽനൽകി സംസാരിച്ച പി.ജെ. ജോസഫ് രാഷ്ട്രീയം തൊട്ടതേയില്ല. വെള്ളിയാഴ്ച ആരംഭിച്ച ത്രിദിന സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story