Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​േകരള കോൺഗ്രസ്​...

​േകരള കോൺഗ്രസ്​ സമ്മേളനം: കോട്ടയത്ത്​ ക്രമീകരണം ഏർപ്പെടുത്തി

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ് എം മഹാസമ്മേളനത്തി​െൻറ ഭാഗമായി കോട്ടയം നഗരത്തിൽ ക്രമീകരണം ഏർപ്പെടുത്തി. വെള്ളിയാഴ്ച നഗരത്തിലെത്തുന്ന വാഹന ക്രമീകരണത്തിന് വിപുല സംവിധാനമാണ് ഒരുക്കിയത്. ഗതാഗതക്കുരുക്കും സാധാരണക്കാരുടെ ബുദ്ധിമുട്ടും ഒഴിവാക്കാൻ നടപടിയുണ്ടെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എയും ജനറൽ കൺവീനർ സണ്ണി തെക്കേടവും അറിയിച്ചു. പാർക്കിങ് ഇങ്ങനെ *കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ തിരുനക്കര മൈതാനത്ത് പ്രവർത്തകരെ ഇറക്കി മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം *മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നും കടുത്തുരുത്തി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽനിന്നുമുള്ള വാഹനങ്ങൾ എസ്.എച്ച് മൗണ്ട് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കി വട്ടമൂട് പാലം വഴി തിരുവഞ്ചൂരിലെത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ പാർക്ക് ചെയ്യണം. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽനിന്നുമുള്ളവർ കോടിമത നാലുവരിപ്പാതയിൽ പ്രവർത്തകരെ ഇറക്കി ഈരയിൽക്കടവ് ബൈപാസിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം *ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം നിയോജക മണ്ഡലങ്ങളിൽനിന്നുള്ള വാഹനങ്ങൾ പാലാ, കിടങ്ങൂർ, അയർക്കുന്നം, മണർകാട് വഴി കഞ്ഞിക്കുഴിയിൽ എത്തുക. ഇവിടെ പ്രവർത്തകരെ ഇറക്കി ലോഗോസ് സ​െൻറർ, ശാസ്ത്രി റോഡ്-കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം നഗരസഭ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം *പീരുമേട് നിയോജക മണ്ഡലത്തിൽനിന്നുവരുന്ന വാഹനങ്ങൾ കലക്ടറേറ്റിനു സമീപം പ്രവർത്തകരെ ഇറക്കി ലോഗോസ് ജങ്ഷൻ വഴി ശാസ്ത്രി റോഡ്-കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം *പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ കിടങ്ങൂർ അയർക്കുന്നം, മണർകാട് വഴി കലക്ടറേറ്റ് ഭാഗത്ത് പ്രവർത്തകരെ ഇറക്കി മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം *കാഞ്ഞിരപ്പള്ളി, റാന്നി നിയോജക മണ്ഡലങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ കലക്ടറേറ്റിനു സമീപം പ്രവർത്തകരെ ഇറക്കി നഗരസഭ മൈതാനത്തിന് എതിർവശത്തുള്ള നഗരസഭ ലോറി പാർക്കിങ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം *ചേർത്തല, വൈക്കം നിയോജക മണ്ഡലങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ സി.എസ്.ഐ റിട്രീറ്റ് സ​െൻറർ, സി.എം.എസ് കോളജ് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തകരെ ഇറക്കി ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം. *പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നും പൂഞ്ഞാർ തെക്കേക്കര, തിടനാട്, തീക്കോയി, ഈരാറ്റുപേട്ട നഗരസഭ, കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, എരുമേലി എന്നിവിടങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ കലക്ടറേറ്റ് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയശേഷം ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം. ചെറുജാഥകൾ ഇങ്ങനെ *കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകർ വൈകീട്ട് 3.30ന് തിരുനക്കര മൈതാനത്തുനിന്ന് ബേക്കർ ജങ്ഷൻ വഴി നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. *മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നും, കടുത്തുരുത്തി ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽനിന്നുമുള്ള പ്രവർത്തകർ എസ്.എച്ച് മൗണ്ട് ജങ്ഷനിൽനിന്ന് ജാഥയായി നാഗമ്പടം സ്‌റ്റേഡിയത്തിൽ എത്തണം. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽനിന്നും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽനിന്നുള്ളവർ കോടിമത ഐഡ ജങ്ഷൻ-പുളിമൂട്-തിരുനക്കര വഴി സ്റ്റേഡിയത്തിൽ എത്തണം. *ഇടുക്കി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് എതിർവശത്തെ മൈതാനത്ത് ഒത്തുകൂടി കലക്ടറേറ്റ് റെയിൽവേ സ്‌റ്റേഷൻ റോഡ് വഴി നെഹ്‌റുസ്‌റ്റേഡിയത്തിൽ എത്തണം. *പാലാ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തുനിന്ന് നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തുക. *കാഞ്ഞിരപ്പള്ളി, റാന്നി മണ്ഡലങ്ങളിൽനിന്ന് വരുന്നവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തെ റോഡിൽ കേന്ദ്രീകരിച്ചശേഷം നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. *ചേർത്തല, വൈക്കം നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ സി.എം.എസ് കോളജ് ഭാഗത്തുനിന്നും ബേക്കർ ജങ്ഷനിലൂടെ നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. *കോട്ടയം നിയോജക മണ്ഡലത്തിൽനിന്നുള്ളവർ സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചശേഷം നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് എത്തണം. *പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നുള്ളവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തെ റോഡിൽ കേന്ദ്രീകരിച്ചശേഷം റെയിൽവേ സ്‌റ്റേഷൻ വഴി നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story