Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീറുന്ന വേദന പകർത്തി...

നീറുന്ന വേദന പകർത്തി നവമി; ചാനൽ റിയാലിറ്റി ഷോയുമായി മിജു ജോസ്​

text_fields
bookmark_border
കടുത്തുരുത്തി: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഓക്സിജൻ കിട്ടാതെ കുരുന്നുകൾ പിടഞ്ഞു മരിച്ച സംഭവം അവതരിപ്പിച്ച നവമി എ. നായർക്ക് യു.പി വിഭാഗം മോണോ ആക്ടിൽ ഒന്നാംസ്ഥാനം. ചിറക്കടവ് സ​െൻറ് എഫ്രംസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നവമി ആദ്യമായാണ് റവന്യൂ ജില്ല കേലാത്സവത്തിൽ മത്സരിച്ചത്. സംസ്കൃതം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇൗ മിടുക്കി മൂന്നാം ക്ലാസ് മുതൽ മോണോ ആക്ടിൽ സജീവമാണ്. ചിറക്കടവ് പൂഴിക്കുന്നേൽ അഭിലാഷ് കെ. നായർ-സ്മിത ദമ്പതികളുടെ മകളാണ്. വാഴൂർ ഷിബുലാലാണ് നവമിയുടെ പരിശീലകൻ. വ്യാഴാഴ്ച നടക്കുന്ന സംസ്കൃതം കവിത, നാടകം എന്നിവയിലും നവമി മത്സരിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടിൽ ചാനൽ റിയാലിറ്റി ഷോയെ കൂട്ടുപിടിച്ച മിജു ജോസ് ഒന്നാമനായി. ആതിഥേയരായ കടുത്തുരുത്തി സ​െൻറ് മൈക്കിൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിജു ജോസ് മുൻ വർഷങ്ങളിലും റവന്യൂ ജില്ലതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. അധ്യാപികയായ അനുമോളി​െൻറ നേതൃത്വത്തിലാണ് മിജുവിനെ പരിശീലിപ്പിച്ചത്. കടുത്തുരുത്തി കെ.എസ് പുരം മങ്ങാട് കൈതമറ്റത്തിൽ ജോസ്-മിനി ദമ്പതികളുടെ മകനാണ്. പതിവുപോലെ രാഷ്ട്രീയ കൊലപാതകങ്ങൾ, സ്ത്രീപീഡനം, പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹം, കാർഗിൽ യുദ്ധം തുടങ്ങിയ വിഷയങ്ങളാണ് കൂടുതലയായും വേദിയിൽ എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story