Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:33 AM GMT Updated On
date_range 29 Aug 2017 8:33 AM GMTസൗഹൃദസംഗമവും ഓണാഘോഷവും
text_fieldsbookmark_border
പന്തളം: പന്തളം എൻ.എസ്.എസ് പോളിടെക്നിക് പൂർവവിദ്യാർഥികളായ വിദേശ മലയാളികൾ രൂപം കൊടുത്ത അലുമ്നി അസോസിയേഷൻ പാം ഇൻറർനാഷനൽ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതിന് സൗഹൃദസംഗമവും കർമരത്ന അവാർഡ് വിതരണവും ഓണാഘോഷവും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർമ എന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിെൻറ അഞ്ചാമത് വാർഷികവും കർമദീപം പദ്ധതി-2െൻറ താക്കോൽദാനവും ഇതോടൊപ്പം നടക്കും. ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷറഫ് താമരശ്ശേരിക്ക് കർമരത്ന അവാർഡ് നൽകും. രാവിലെ ഒമ്പതിന് നടക്കുന്ന സെമിനാറിൽ ഡോ. ജി. വിജയകുമാർ, സേവ കേന്ദ്രം ഡയറക്ടർ സി.എസ്. മോഹനൻ എന്നിവർ ക്ലാസെടുക്കും. രാവിലെ 10.30ന് പാമിെൻറ പത്താമത് വാർഷികം സാഹിത്യകാരൻ െബന്യാമിൻ ഉദ്ഘാടനം നിർവഹിക്കും. ശബരീഷ് പണിക്കർ, രാജേഷ് എം. പിള്ള, വി.എൻ. ഉണ്ണികൃഷ്ണപിള്ള, ക്രിസ്റ്റഫർ വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story