Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസി​െൻറ...

ബസി​െൻറ വാതിൽപടിയിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക്​ പരിക്ക്​

text_fields
bookmark_border
കട്ടപ്പന: ഓടുന്ന സ്വകാര്യ ബസി​െൻറ വാതിൽപടിയിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ ബാങ്ക് ടെസ്റ്റ് പരിശീലനം നടത്തുന്ന കാഞ്ചിയാർ മുതുകാട്ടിൽ കാവ്യക്കാണ് (22) പരിക്കേറ്റത്. വിദ്യാർഥിനിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കയച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കട്ടപ്പനയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ കാഞ്ചിയാർ കക്കാട്ടുകടയിൽനിന്നാണ് കാവ്യ കയറിയത്. ബസിൽ വലിയ തിരക്കായിരുന്നു. ഫുട്ട്ബോഡിൽനിന്ന് കുട്ടികൾ അകത്തേക്ക് കയറുംമുമ്പ് ബസ് വിട്ടു. വാതിൽ പൂർണമായി അടച്ചിരുന്നില്ല. യാത്രക്കാരോട് ഉള്ളിലേക്ക് കയറി നിൽക്കാൻ ബസ് ജീവനക്കാരൻ പറഞ്ഞിട്ടും തിരക്കുമൂലം അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. ഇതിനിടെ ബസ് വലത്തേക്കുള്ള വളവ് തിരിഞ്ഞു. വാതിലിലെ കമ്പിയിൽ പിടിച്ചുനിന്നിരുന്ന കാവ്യയുടെ ദേഹത്തേക്ക് മറ്റുള്ളവർ ചായുകയും കാവ്യ പിടിവിട്ട് റോഡിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് യാത്രക്കാർ ബഹളംെവച്ചാണ് ബസ് നിർത്തിയത്. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story