Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2016 12:04 PM GMT Updated On
date_range 4 May 2016 12:04 PM GMTസ്വകാര്യ ബാങ്കിലേക്ക് കൊണ്ടുപോയ പണം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍
text_fieldsbookmark_border
കടുത്തുരുത്തി: വെമ്പള്ളിയിലെ സ്വകാര്യ ബാങ്കിലേക്ക് കൊണ്ടുപോയ പണം കുരുമുളക് പൊടി സ്പ്രേ ചെയ്ത് കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒന്നാംപ്രതി അരുണ്‍ ഗോപാലന്‍െറ സഹായി വാകത്താനം ഐക്കര കരോട്ട് കൃഷ്ണദാസ് എന്ന കിഷോറിനെയാണ് (23) ഞായറാഴ്ച വൈകീട്ട് പൊലീസ് പിടികൂടിയത്. മോഷണ സംഘത്തിന് കവര്‍ച്ച നടത്താനും രക്ഷപ്പെടാനും ദിവസവാടകക്ക് കാര്‍ എടുത്തുകൊടുത്തത് ഇയാളായിരുന്നു. അരുണിന്‍െറ ഭാര്യയുടെ തിരിച്ചറിയല്‍ രേഖ നല്‍കിയാണ് കിഷോര്‍ ഇന്നോവ കാര്‍ വാടകക്ക് എടുത്തത്. ഇയാളെ കേസിലെ ഒമ്പതാം പ്രതിയായി ചേര്‍ത്ത് പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി അരുണ്‍ ഗോപാലന് കര്‍ണാടകയില്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും കടുത്തുരുത്തി സി.ഐ എം.കെ. ബിനുകുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story