Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനത്തിെൻറ പേരിൽ വ്യാജ പണപ്പിരിവ്

text_fields
bookmark_border
ക​രു​നാ​ഗ​പ്പ​ള്ളി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​െൻറ പേ​രി​ൽ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച്​ വാ​ഹ​ന​ങ്ങ​ളി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും ഗാ​ന​മേ​ള ന​ട​ത്തി വ്യാ​ജ പ​ണ​പ്പി​രി​വ്. മാ​ര​ക​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട നി​ർ​ധ​ന​രാ​യ​വ​രു​ടെ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന​യാ​ണ്​ ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ​ണ​പ്പി​രി​വ്. ക​ഴി​ഞ്ഞ​ദി​വ​സം ത​ഴ​വ ചി​റ്റു​മൂ​ല റെ​യി​ൽ​വേ േക്രാ​സി​ന് സ​മീ​പം കൊ​ച്ചു​കു​ട്ടി​ക്കാ​യി സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച്​ ഗാ​ന​മേ​ള​യാ​രം​ഭി​ച്ച​പ്പോ​ൾ കൂ​ടി​നി​ന്ന​വ​രി​ൽ ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​വ​ർ പ​ര​സ്​​പ​ര​വി​രു​ദ്ധ​മാ​യി മ​റു​പ​ടി പ​റ​ഞ്ഞു. ബോ​ർ​ഡി​ലെ മൊ​ബൈ​ൽ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന കു​ട്ടി​യു​ടെ പി​താ​വി​െൻറ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ബോ​ർ​ഡി​ലെ പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​െൻറ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ ആ​ദ്യം അ​റി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞു. ഇ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് സം​ശ​യ​മാ​യി. കൂ​ടു​ത​ൽ ചോ​ദി​ച്ച​പ്പോ​ൾ ഉ​ട​ൻ​ത​ന്നെ ഗാ​ന​മേ​ള സ​ഹാ​യ​സം​ഘം പ​രി​പാ​ടി മ​തി​യാ​ക്കി സ്​​ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ ന​മ്പ​ർ കു​ട്ടി​ക്ക് വേ​ണ്ടി അ​ന്വേ​ഷി​ക്കാ​ൻ കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യു​ടെ ചി​കി​ത്സ​ക്ക് വേ​ണ്ടി സ്വ​രൂ​പി​ച്ച പ​ണം കൊ​ടു​ത്തി​രു​െ​ന്ന​ന്നും ഇ​പ്പോ​ഴ​ത്തെ വി​വ​ര​ങ്ങ​ൾ ഒ​ന്നു​മ​റി​യി​െ​ല്ല​ന്നും പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​തി​ക​രി​ച്ചു. കു​ട്ടി​യു​ടെ ചി​കി​ത്സ ക​ഴി​ഞ്ഞി​ട്ടും ഗാ​ന​മേ​ള സം​ഘ​ത്തി​െൻറ ഉ​പ​ജീ​വ​ന​മാ​ണ് ജീ​വ​കാ​രു​ണ്യ​ത്തി​െൻറ പേ​രി​ൽ ന​ട​ത്തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story