Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 5:29 AM GMT Updated On
date_range 23 May 2018 5:29 AM GMTഉപരാഷ്ട്രപതി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു
text_fieldsbookmark_border
കാലടി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് ക്ഷേത്രത്തിലെത്തിയ ഉപരാഷ്ട്രപതിയെ ശൃംഗേരി മഠം അഡ്മിനിസ്േട്രറ്റർ ഡോ. വി.ആർ. ഗൗരിശങ്കർ, മാനേജർ പ്രഫ. എ. സുബ്രഹ്മണ്യ അയ്യർ, സൂര്യനാരായണ ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. വേദപാഠശാല പുരോഹിതരായ നരേന്ദ്രഭട്ട്, സുധാകരഭട്ട് എന്നിവരുടെ നേതൃത്വത്തിൽ വേദ വിദ്യാർഥികളുടെ വേദാലാപനവും നടന്നു. തുടർന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല എന്നിവരോടൊപ്പം ശ്രീശാരദാ ദേവീ ക്ഷേത്രത്തിലും മഹാഗണപതി-ശ്രീശങ്കര സന്നിധിയിലും, ശ്രീശങ്കരെൻറ മാതാവായ ആര്യംബയുടെ സമാധി സ്ഥലത്തും ദർശനം നടത്തി. ശൃംഗേരി മഠം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story