Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2018 5:35 AM GMT Updated On
date_range 12 July 2018 5:35 AM GMTജനസംഖ്യ ദിനാചരണ പരിപാടി
text_fieldsbookmark_border
കൊച്ചി: ജനസംഖ്യ നിയന്ത്രണത്തോടൊപ്പം ആരോഗ്യമുള്ള ജനസമൂഹത്തെയും സൃഷ്ടിക്കണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി. കുടുംബാസൂത്രണത്തിെൻറ ലക്ഷ്യം ജനസംഖ്യ നിയന്ത്രണം മാത്രമല്ലെന്നും ആരോഗ്യമുള്ള സമൂഹത്തിെൻറ സൃഷ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകജനസംഖ്യദിനത്തിൽ ജില്ലതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പി. കൃഷ്ണകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, സെൻറ് തെരേസാസ് കോളജ് പ്രഫസർ ഡോ. എന്‍. ധന്യ, മാസ് മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഡീഷനല്‍ ഡി.എം.ഒ ഡോ. ആര്‍. വിവേക് കുമാര്‍ സന്ദേശം നല്‍കി. സെൻറ് തെരേസാസ് കോളജ് ഹോം സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് ഐസക്, ഡോ. എന്‍.എ. ഷീജ, പ്രഫ. സെബാസ്റ്റ്യന്‍, ഡോ. താര സെബാസ്റ്റ്യന്‍ എന്നിവർ ക്ലാസുകള്‍ നയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം, സെൻറ് തെരേസാസ് കോളജ് ഹോം സയന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story