Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ ലക്ഷങ്ങൾക്ക്​ അവകാശികൾ എത്തിയില്ല

text_fields
bookmark_border
പള്ളുരുത്തി: പുല്ലാർ ദേശം റോഡിൽനിന്ന് കളഞ്ഞുകിട്ടിയ ലക്ഷങ്ങൾക്ക് ഇനിയും അവകാശികൾ എത്തിയില്ല. ഞായറാഴ്ച രാത്രി 11ഓടെയാണ് പരിസരവാസികളായ രണ്ടുപേർക്ക് റോഡിൽ വിതറിയനിലയിൽ രണ്ടുലക്ഷത്തോളം ലഭിച്ചത്. ഇവർ പണം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ജില്ലയിലെ ഒരു സ്റ്റേഷനിലും ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പണം ലഭിച്ച വിവരം മുഴുവൻ സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം അവകാശികൾ വന്നില്ലെങ്കിൽ ട്രഷറിയിൽ നിക്ഷേപിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയക്കും ചൈനക്കുംവേണ്ടി കോടിയേരി കോമാളിവേഷം കെട്ടുന്നു -ഡീൻ കുര്യാക്കോസ് കൊച്ചി: സ്വന്തം നാട്ടിൽ ഭരണത്തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ കൊറിയക്കും ചൈനക്കുംവേണ്ടി കോടിയേരി കോമാളിവേഷം കെട്ടുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. കോടിയേരിയും പിണറായിയും കൊറിയൻ ഭരണാധികാരിയുടെ ക്രൂരതയിൽ അഭിമാനിക്കുകയും അടിമത്ത ഭരണവ്യവസ്ഥിതി നിലവിലുള്ള ചൈനക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു. അഞ്ചുവർഷത്തേക്ക് വിലക്കയറ്റമുണ്ടാകിെല്ലന്ന് വാഗ്ദാനം നൽകിയവർ വിലക്കയറ്റത്തിൽ റെേക്കാഡിട്ടതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story