Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചിത്വ യജ്ഞത്തിന്...

ശുചിത്വ യജ്ഞത്തിന് സഹായവുമായി വിദ്യാർഥി സംഘം

text_fields
bookmark_border
ആലുവ: മണപ്പുറം ശിവരാത്രി . ജില്ല ഭരണകൂടവും ഹരിത കേരളം മിഷനും ജില്ല ശുചിത്വ മിഷനും ആലുവ നഗരസഭയും ഒത്തുചേർന്നാണ് ശുചിത്വ യജ്‌ഞം നടപ്പാക്കുന്നത്. ഇതിന് സഹായമായി നോർത്ത് പറവൂർ ശ്രീ നാരായണ ഗുരു ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥി സംഘമാണെത്തിയത്. മണപ്പുറത്ത് ഗ്രീൻ പ്രാട്ടോക്കോൾ നടപ്പാക്കുന്നതി‍​െൻറ ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ നിർദേശങ്ങളും ഇതുസംബന്ധിച്ച ജില്ല കലക്ടറുടെ ഉത്തരവി‍​െൻറ വിശദാംശങ്ങളും കോളജിലെ 100 ഓളം എൻ.എസ്.എസ് വളൻറിയർ സംഘം കച്ചവടക്കാർക്കും മണപ്പുറത്തെ താൽക്കാലിക സ്‌റ്റാൾ ഉടമകൾക്കും നൽകി. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാൻ നഗരസഭ മണപ്പുറത്ത് താൽക്കാലിക മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സ​െൻറർ ഒരുക്കിയിട്ടുണ്ട്. കച്ചവട സ്‌ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം പ്ലാനറ്റ് എർത്ത് എന്ന സംഘടനയുടെ സഹായത്തോടെയാണ് സംസ്കരിക്കുന്നത്. മണപ്പുറത്തും പരിസരത്തും പ്ലാസ്‌റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. പ്രസ്തുത ഉത്തരവ് പാലിക്കുന്നതിനാവശ്യമായ നിർേദശങ്ങളും വിദ്യാർഥി സംഘം കച്ചവടക്കാർക്ക് നൽകി. ശുചിത്വ യജ്ഞത്തി​െൻറ ഭാഗമായ വിദ്യാർഥികളുടെ പ്രവർത്തനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടക്കാർക്ക് നൽകുന്നതിന് തയാറാക്കിയ ചാക്കുകളും കടയിൽ പതിക്കുന്നതിന് സ്‌റ്റിക്കറുകളും വിദ്യാർഥികൾക്ക് നൽകിയായിരുന്നു ഉദ്ഘാടനം. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചർ, ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ സിജു ജോസഫ്, ഹരിത കേരളം ജില്ല കോഒാഡിനേറ്റർ സുജിത് കരുൺ, മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിയാസുദ്ദീൻ, ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജ് എൻ.എസ്.എസ്. പ്രാഗ്രാം ഓഫിസർ അമൽ ടി. സാം, പ്ലാനറ്റ് എർത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story