Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്‌സിബിഷന് ഇന്ന്...

എക്‌സിബിഷന് ഇന്ന് തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: അന്നൂര്‍ ഡ​െൻറല്‍ കോളജില്‍ സംഘടിപ്പിക്കുന്ന ഡ​െൻറല്‍ എക്‌സിബിഷന് വ്യാഴാഴ്ച തുടക്കമാകും. ഓറല്‍ ഹൈജീന്‍ ഡേയോടനുബന്ധിച്ചാണ് എക്‌സിബിഷന്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിപാടി. വ്യാഴാഴ്ച രാവിലെ 9.30ന് ആൻറണി ജോണ്‍ എം.എല്‍.എ എക്‌സിബിഷൻ ഉദ്ഘാടനം നിര്‍വഹിക്കും. മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും മൂവായിരത്തോളം വിദ്യാർഥികൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. വിവിധ ഡ​െൻറല്‍ വിഭാഗങ്ങളുടെയും മെഡിക്കല്‍ വിഭാഗങ്ങളുടെയും സ്റ്റാളുകളും ത്രീഡി മോഡലുകളും അവതരണങ്ങളും ഡ​െൻറല്‍ കിറ്റ് വിതരണവും ഉണ്ടാകും. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയത്. വിശദ ദന്ത പരിശോധനയും തുടര്‍ചികിത്സ സൗകര്യങ്ങളും ലഭിക്കും. വിവിധ നൂതന ദന്ത ചികിത്സരീതികളുടെ പ്രദര്‍ശനവും വിദഗ്ധരുടെ ദന്തരോഗ ബോധവത്കരണ ക്ലാസുകളും ഫണ്‍ ഗെയിമുകളും മത്സരങ്ങളും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടക്കും. മത്സരവിജയികള്‍ക്ക് സമ്മാനവിതരണവുമുണ്ടാകും. വാർത്തസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. ജിജു ജോര്‍ജ്, സ്റ്റുഡൻറ് ഡീന്‍ ജോസ് പോള്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബിജു പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story