Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവന്യജീവി വാരാഘോഷം:...

വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്ക്​ മത്സരം

text_fields
bookmark_border
ആലപ്പുഴ: ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് വിദ്യാർഥികൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ.പി, യു.പി വിഭാഗങ്ങൾക്ക് പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ േഡ്രായിങ്, വാട്ടർ കളർ പെയിൻറിങ് മത്സരം നടത്തും. ഹൈസ്കൂൾ, കോളജ് വിഭാഗങ്ങൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ േഡ്രായിങ്, വാട്ടർകളർ പെയിൻറിങ് മത്സരം നടക്കും. സർക്കാർ, എയിഡഡ്, സ്വാശ്രയ സ്കൂളുകളിലെയും കോളജുകളിലെയും പ്രഫഷനൽ കോളജുകളിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. ക്വിസ് മത്സരത്തിൽ രണ്ടുപേർ അടങ്ങുന്ന ടീമിനും മറ്റുമത്സരങ്ങളിൽ ഒരുസ്ഥാപനത്തിൽനിന്ന് ഒരിനത്തിൽ രണ്ടുപേർക്കും മത്സരിക്കാം. പ്രസംഗം, ഉപന്യാസം മത്സരങ്ങൾ മലയാളത്തിലായിരിക്കും. ജില്ലതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ സാമൂഹിക വനവത്കരണ വിഭാഗത്തി​െൻറ കൊമ്മാടിയിലെ ഓഫിസിൽ നടക്കും. രണ്ടിന് രാവിലെ ഒമ്പതിന് പെൻസിൽ േഡ്രായിങ്, ഉപന്യാസം എന്നിവയും ഉച്ചക്ക് 2.15 മുതൽ വാട്ടർ കളർ പെയിൻറിങ്ങും നടക്കും. മൂന്നിന് രാവിലെ 10 മുതൽ ക്വിസ് മത്സരവും ഉച്ചക്ക് രണ്ടുമുതൽ പ്രസംഗ മത്സരവും നടക്കും. താൽപര്യമുള്ളവർ സ്കൂൾ, കോളജ് മേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടിന് രാവിലെ ഒമ്പതിന് മുമ്പ് സാമൂഹിക വനവത്കരണ വിഭാഗം ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 0477 2246034, 8547603709, 8281004595. അപ്രൻറിസ്ഷിപ് േട്രഡ് ടെസ്റ്റിന് അപേക്ഷിക്കാം ആലപ്പുഴ: നവംബറിൽ നടക്കുന്ന 106ാം അഖിലേന്ത്യ അപ്രൻറിസ്ഷിപ് േട്രഡ് ടെസ്റ്റിന് അപ്രൻറിസ് െട്രയിനികളിൽനിന്ന് നിശ്ചിത ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒക്ടോബർ 15 വരെ അപ്രൻറിസ്ഷിപ് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ 50 രൂപ പിഴ സഹിതം സ്വീകരിക്കുന്ന അവസാന തീയതി ഇൗ മാസം 25. വിശദവിവരത്തിന് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിലെ ആർ.ഐ സ​െൻററുമായി ബന്ധപ്പെടണം. ഫോൺ: 0477 2230124. പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് ആലപ്പുഴ: ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കാൻ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ കോസ്‌മോസി​െൻറ ആഭിമുഖ്യത്തില്‍ അമൃത ആശുപത്രിയുമായി സഹകരിച്ച് സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29-ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഇക്കോകാര്‍ഡിയോഗ്രഫി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ക്യാമ്പില്‍ സൗജന്യമായി നല്‍കും. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയക്ക് വിധേയമാക്കും. മുന്‍കൂര്‍ രജിസ്‌ട്രേഷന് 9605855517, 9605850094 നമ്പറുകളില്‍ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടക്ക് ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story