Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:44 AM GMT Updated On
date_range 21 Sep 2017 5:44 AM GMTബാങ്കുകൾ ആധാർ കേന്ദ്രമാക്കൽ: ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം ^ബെഫി
text_fieldsbookmark_border
ബാങ്കുകൾ ആധാർ കേന്ദ്രമാക്കൽ: ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം -ബെഫി െകാച്ചി: ബാങ്കുകളെ ആധാർ കേന്ദ്രങ്ങളാക്കി മാറ്റുന്ന സാഹചര്യത്തിൽ ആവശ്യത്തിന് പുതിയ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ ബാങ്ക് ശാഖകളിൽ ആധാർ കേന്ദ്രങ്ങൾ തുടങ്ങാനാണ് കേന്ദ്രസർക്കാർ നിർദേശം. പുതിയ ആധാർ കാർഡെടുക്കൽ, പഴയതിലെ തെറ്റുതിരുത്തൽ, കൂട്ടിച്ചേർക്കലുകൾ തുടങ്ങിയ എല്ലാ സേവനങ്ങളും ബാങ്കുകളിലൂടെ ലഭ്യമാകും. ആധാറിെൻറ ആധികാരികത ചോദ്യം ചെയ്തുള്ള കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വരും മുമ്പ് തിടുക്കത്തോടെയുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story