Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:34 AM GMT Updated On
date_range 18 Sep 2017 5:34 AM GMTപ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
text_fieldsbookmark_border
പള്ളുരുത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവും ഒക്ടോബർ രണ്ടുവരെ നീളുന്ന ശുചിത്വഭാരത യജ്ഞം ഉദ്ഘാടനവും ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജന്മദിനാഘോഷം ഒ.ബി.സി മോർച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് കെ.കെ. റോഷൻ കുമാർ ഉദ്ഘാടനം ചെയ്തു. ശുചിത്വഭാരത യജ്ഞപരിപാടി ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.കെ. സുദേവൻ നിർവഹിച്ചു. പി.എസ്. സരീഷ് അധ്യക്ഷത വഹിച്ചു. ഇടക്കൊച്ചിയിൽ നടന്ന പരിപാടിയിൽ പി.എം. ഷൈൻ അധ്യക്ഷത വഹിച്ചു. ജലവിതരണം മുടങ്ങും പള്ളുരുത്തി: ആലുവ ജലശുദ്ധീകരണശാലയിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പള്ളുരുത്തി, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ പൂർണമായും പടിഞ്ഞാറൻ കൊച്ചിയുടെ വിവിധ മേഖലകളിൽ ഭാഗികമായും ചൊവ്വാഴ്ച ജലവിതരണം മുടങ്ങുമെന്ന് കരുവേലിപ്പടി ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story