Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:41 AM GMT Updated On
date_range 17 Oct 2017 5:41 AM GMTനവോത്ഥാന മൂല്യങ്ങൾക്ക് ശക്തിപകർന്ന് സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കണം ^വെൽഫെയർ പാർട്ടി
text_fieldsbookmark_border
നവോത്ഥാന മൂല്യങ്ങൾക്ക് ശക്തിപകർന്ന് സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കണം -വെൽഫെയർ പാർട്ടി കൊച്ചി: അയ്യങ്കാളി, ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ എന്നിവർ പകർന്നുനൽകിയ നവോത്ഥാന മൂല്യങ്ങളാണ് കേരളത്തിൽ സംഘ്പരിവാറിെൻറ വംശീയ രാഷ്ട്രീയം വിജയിക്കാത്തതിന് കാരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്. അവരുടെ സംഭാവനകൾ കരുത്തോടെ നിലനിർത്തി മുന്നോട്ടുപോവുകയാണ് കാലഘട്ടത്തിെൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, സെക്രട്ടറി മുസ്തഫ പള്ളുരുത്തി, വൈസ് പ്രസിഡൻറുമാരായ പി.യു. അസൂറ, സോമൻ ജി. വെൺപുഴശ്ശേരി, ജോ. സെക്രട്ടറിമാരായ ശംസുദ്ദീൻ എടയാർ, കെ.എച്ച്. സദഖത്ത്, എ. ആബിദ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story