Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:41 AM GMT Updated On
date_range 15 Nov 2017 5:41 AM GMTവ്യാജ ഓഡിയോ ക്ലിപ്പിങ്: ലിജു മുഖ്യമന്ത്രിക്ക് പരാതി നൽകി
text_fieldsbookmark_border
ആലപ്പുഴ: വ്യാജ ഓഡിയോ ക്ലിപ്പിങ്ങിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യമന്ത്രിക്ക് പരാതി നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് നവമാധ്യങ്ങളിലൂടെ വ്യാജ ക്ലിപ്പിങ് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധിച്ചതിെൻറ പേരില്‍ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും ലിജു വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഓഡിയോയിലുള്ളത് തെൻറ ശബ്ദമല്ല. തെൻറ ഫോട്ടോ ഉപേയാഗിച്ചുള്ള വ്യാജപ്രചാരണത്തിനെതിരെ ഡി.ജി.പിക്കും ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. തന്നെ അടുത്തറിയാവുന്ന ആരും ഈ ഓഡിയോ വിശ്വസിക്കില്ല. എന്നാൽ, തെൻറ ശബ്ദം പരിചയമില്ലാത്ത വിദേശ രാജ്യങ്ങളിലുള്ളവരടക്കം നിരവധി പേര് നിജസ്ഥിതി വിളിച്ച് അന്വേഷിക്കുന്നുെണ്ടന്നും ലിജു പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരായ ജി. സഞ്ജീവ് ഭട്ട്, പി. ഉണ്ണികൃഷ്ണന്, ട്രഷറര്‍ ടി. സുബ്രഹ്മണ്യദാസ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story