Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകീഴില്ലത്തെ...

കീഴില്ലത്തെ കള്ളുഷാപ്പിനെതി​െര പ്രക്ഷോഭം ശക്​തമാക്കുന്നു

text_fields
bookmark_border
പെരുമ്പാവൂർ: കീഴില്ലം പറമ്പിപ്പീടികയിൽ കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ ചേർന്ന് രൂപവത്​കരിച്ച ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം ശക്തമാകുന്നു. പെരിയാർവാലി കനാലിനോട് ചേർന്ന് അപകടമേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് വാസയോഗ്യമായ വീട്ടിലാണ് കള്ളുഷാപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടികൾ സ്​കൂളിൽ പോകുന്നതിന്​ ബസ്​ കാത്തുനിൽക്കുന്നത് ഇവിടെയാണ്. പ്രദേശത്ത് ഷാപ്പ് ആരംഭിച്ചാൽ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ജനകീയസമരം ഇപ്പോൾ എട്ടുദിവസം പിന്നിട്ടു. എൽദോസ്​ കുന്നപ്പിള്ളി എം.എൽ.എ അടക്കമുള്ളവർ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story