Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള പൊലീസ്...

കേരള പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല സമ്മേളനം ഇന്നുമുതൽ

text_fields
bookmark_border
മൂവാറ്റുപുഴ: കേരള പൊലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ല സമ്മേളനം ശനി, ഞായർ മൂവാറ്റുപുഴ കൊച്ചക്കോന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് യാത്രയയപ്പ് സമ്മേളനവും സെമിനാറും നടക്കും. സര്‍വിസില്‍ നിന്ന്​ വിരമിക്കുന്നവരെ എല്‍ദോ എബ്രഹാം എം.എല്‍.എ ആദരിക്കും. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശീധരന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ സെബാസ്​റ്റ്യന്‍ പോള്‍ വിഷയാവതരണം നടത്തും. ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി എ.വി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.എ.എറണാകുളം റൂറല്‍ പ്രസിഡൻറ്​ ബെന്നി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയവരെ ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി.മോഹനന്‍ ആദരിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ്​ എം.ആര്‍.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story