Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭയിലേക്ക്​ മാർച്ച്...

നഗരസഭയിലേക്ക്​ മാർച്ച് നടത്തി -

text_fields
bookmark_border
ചെങ്ങന്നൂർ: തോട്ടിയാട്ട് വിദേശമദ്യ വിൽപനശാല നിയമവിരുദ്ധമായി തുറന്നതിൽ പ്രതിഷേധിച്ച്‌ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി കെ.ജി. കർത്ത ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. പാർഥസാരഥി വർമ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ബീപിഷ് ചെറുവല്ലൂർ, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് കല രമേശ്, ശ്രീരാജ്, ശിവൻകുട്ടി, റോയി മാത്യു, പി.കെ. ഗോപിനാഥൻ, രമേശ് പേരിശ്ശേരി, ചെയർപേഴ്സൺ രാജമ്മ അപ്പുക്കുട്ടൻ, ടി. കോശി, ലത രമേശ്, ടെസി ബേബി തുടങ്ങിയവർ സംസാരിച്ചു. രാമായണ പ്രശ്നോത്തരി -ചെങ്ങന്നൂർ: രാമായണ മാസാചരണത്തി​െൻറ ഭാഗമായി ചെങ്ങന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂനിയൻ ഹ്യൂമന്‍ റിസോഴ്സസ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി യൂനിയന്‍തലത്തില്‍ ആഗസ്റ്റ് ആറിന് രാമായണ പ്രശ്നോത്തരി നടത്തുന്നു. ഇൗ മാസം 30ന് കരയോഗതലത്തില്‍ നടത്തുന്ന മത്സരത്തില്‍ ഒാരോ വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിക്കുന്നവരാണ് യൂനിയൻതല മത്സരത്തില്‍ പങ്കെടുക്കുന്നത്. എല്‍.പി വിഭാഗത്തില്‍ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം യു.പി വിഭാഗത്തില്‍ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം ഹൈസ്കൂൾ, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ സമ്പൂർണ രാമായണം എന്നിവയാണ് വിഷയം. വിവാഹിതരായി മാന്നാർ: കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര നാലാം വാർഡിൽ കാഞ്ഞിക്കൽ വീട്ടിൽ ശശിധരൻ നായർ-ബേബി ദമ്പതികളുടെ മകൻ എസ്. ശ്യാംകുമാറും ചെന്നിത്തല തൃപ്പെരുംതുറ മണക്കാട്ടം പിള്ളിൽ വീട്ടിൽ സോമശേഖരൻ പിള്ള-സരസ്വതി ദമ്പതികളുടെ മകൾ അശ്വതി എസ്. പിള്ളയും വിവാഹിതരായി. മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ പഴവൂർ വീട്ടിൽ സിദ്ദീഖ്-സീനത്ത് ദമ്പതികളുടെ മകൾ റസിയയും കായംകുളം പുതുപ്പള്ളി ഷംനാദ് മൻസിലിൽ നൗഷാദ്-ഹംസത്ത് ദമ്പതികളുടെ മകൻ ഷംനാദും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story