Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കലോത്സവത്തിന്...

ജില്ല കലോത്സവത്തിന് പച്ചക്കറിവിത്ത് നിറച്ച പേപ്പർ പേനകൾ

text_fields
bookmark_border
മൂവാറ്റുപുഴ: ജില്ല കലോത്സവത്തിൽ വിധികർത്താക്കളും പ്രോഗ്രാം കമ്മിറ്റിയും ഉപയോഗിക്കുന്നത് പച്ചക്കറിവിത്ത് നിറച്ച പേപ്പർ പേനകൾ. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനായ പബ്ലിസിറ്റി കമ്മിറ്റി- കോ-ഓഡിനേറ്റർ കെ.എ. നൗഷാദ് ആണ് പേനകൾ സംഘാടക സമിതിക്ക് നൽകിയത്. ഉപയോഗിച്ചശേഷം ഉപേക്ഷിക്കുമ്പോൾ അതിൽനിന്ന് പ്രകൃതിക്ക് അനുയോജ്യമായ ഒരു തൈ എങ്കിലും മുളച്ചുവരണം എന്ന ആശയത്തിലാണ് പേനകൾ നിർമിച്ചിരിക്കുന്നത്. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൻ സുമിഷ നൗഷാദ് പേപ്പർ പേനകൾ ഏറ്റുവാങ്ങി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെയ്സൺ ജോസഫ്, റിസപ്ഷൻ കൺവീനർ ജോസ് മാനുവൽ, പബ്ലിസിറ്റി കൺവീനർ പി.എ. കബീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story