Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാടാനപ്പള്ളി ഒാർഫനേജ്​...

വാടാനപ്പള്ളി ഒാർഫനേജ്​ ആൻഡ്​​ ഇസ്​ലാമിയാ കോളജ്​ പൂർവ വിദ്യാർഥി സംഗമത്തിന്​ നാളെ തുടക്കം

text_fields
bookmark_border
വാടാനപ്പള്ളി ഒാർഫനേജ് ആൻഡ് ഇസ്ലാമിയാ കോളജ് പൂർവ വിദ്യാർഥി സംഗമം നാളെ തുടങ്ങും വാടാനപ്പള്ളി: വാടാനപ്പള്ളി ഒാർഫനേജ് ആൻഡ് ഇസ്ലാമിയാ കോളജ് പൂർവ വിദ്യാർഥി സംഘടന (ഉസ്റ) യുടെ നാലാമത് സംസ്ഥാന സംഗമം ശനി, ഞായർ തീയതികളിൽ വാടാനപ്പള്ളി മാതൃസ്ഥാപനത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനം കേരള തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ, ഗൾഫാർ മുഹമ്മദലി, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി, വാർഡ് അംഗം ശ്രീജിത്ത്, മുൻ പ്രിൻസിപ്പൽമാരായ വി.പി. കുഞ്ഞുമൊയ്തീൻകുട്ടി മൗലവി, കെ.കെ. മമ്മുണ്ണി മൗലവി, ഡയറക്ടർ സി.കെ. ഹനീഫ മാസ്റ്റർ, ട്രസ്റ്റ് സെക്രട്ടറി ആർ.കെ. ഖാലിദ് എന്നിവർ സംബന്ധിക്കും. അനുബന്ധ സ്ഥാപനങ്ങളായ തളിക്കുളം, ആലുവ ചാലക്കൽ, പറവൂർ മന്ദം, കൊല്ലം ഉമയനല്ലൂർ തുടങ്ങിയ ഇസ്ലാമിയ കോളജുകളിലെയും പൂർവ വിദ്യാർഥികളാണ് സംസ്ഥാന സംഗമത്തിൽ പെങ്കടുക്കുക. വിവിധ സെഷനുകളിലായി പൂർവാധ്യാപകരെയും വിദ്യാർഥി പ്രതിഭകളെയും ആദരിക്കൽ, പൂർത്തിയായ പ്രോജക്ടുകൾ സമർപ്പിക്കൽ, സംഘടനാ തെരഞ്ഞെടുപ്പ്, സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ വനിതാ സെമിനാർ, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. വനിതാ സെമിനാർ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി കെ.കെ. ഫാത്തിമ സുഹറ ഉദ്ഘാടനം ചെയ്യും. സംഘടനാ സമ്മേളനം, ബാച്ച് സംഗമം, ചർച്ചാ സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. വി.ടി. അബ്ദുല്ലേക്കായ, അബ്ദുൽ ഹക്കീം നദ്വി, എം.എ. ആദം, എം.എം. ശംസുദ്ദീൻ നദ്വി, പ്രഫ. എം.എച്ച്. ഇല്യാസ്, പ്രഫ. ലിംസിർ അലി, കെ.എം. അശ്റഫ്, ഡോ. കൂട്ടിൽ മുഹമ്മദലി, ഡോ. എ.ബി. മൊയ്തീൻകുട്ടി എന്നിവർ സംസാരിക്കും. സമ്മേളനത്തിന് ആവശ്യമായ ഒരുക്കം പൂർത്തിയായി വരുന്നതായി ജനറൽ കൺവീനർ സി.കെ. ഷൗക്കത്തലിയും ഉസ്റ സെക്രട്ടറി ഷാജുദ്ദീനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story