Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെ​ട്രോ റെ​യി​ൽ:...

മെ​ട്രോ റെ​യി​ൽ: റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ക്കാൻ നിർദേശം

text_fields
bookmark_border
കൊ​ച്ചി: മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡു​ക​ളു​ടെ​യും അ​തി​നോ​ട്​ ചേ​ർ​ന്ന ന​ട​പ്പാ​ത​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി മേ​യ്​ 31ന്​ ​മു​മ്പ്​ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ 31ന്​ ​മു​മ്പ്​ ക​മീ​ഷ​നി​ൽ ന​ട​പ​ടി റി​േ​പ്പാ​ർ​ട്ട്​ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പൊ​ളി​ഞ്ഞ സ്ലാ​ബു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​ക്​​ടി​ങ്​ അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ്​ കൊ​ച്ചി, ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ​ക്കും ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി​ക്കും നി​ർ​ദേ​ശം ന​ൽ​കി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ കാ​ന​ക​ളു​ടെ ശു​ചീ​ക​ര​ണ ചു​മ​ത​ല അ​ത​ത്​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ത്തി​നാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണ​ത്തി​െൻറ പേ​രി​ൽ റോ​ഡു​ക​ൾ പൊ​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി എ​ൻ.​പി. ത​ങ്ക​പ്പ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ്​ ഉ​ത്ത​ര​വ്. റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ന്​ കീ​ഴി​ലാ​ണെ​ന്ന്​ കൊ​ച്ചി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​മീ​ഷ​നെ അ​റി​യി​ച്ചു. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള മെ​ട്രോ നി​ർ​മാ​ണ​ജോ​ലി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലാ​ണ് കെ.​എം.​ആ​ർ.​എ​ൽ അ​റി​യി​ച്ചു. നി​ർ​മാ​ണം ക​ഴി​ഞ്ഞ സ്​​ഥ​ല​ങ്ങ​ളി​ൽ നാ​ലു​വ​രി റോ​ഡി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഒ​രു​മീ​റ്റ​ർ വീ​തി​യി​ലെ​ങ്കി​ലും കാ​ന​യും ന​ട​പ്പാ​ത​യും നി​ർ​മി​ക്ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ന​ ശു​ചീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന്​ പ​റ​ഞ്ഞ്​ ​െക.​എം.​ആ​ർ.​എ​ൽ ഒ​ഴി​ഞ്ഞു​മാ​റ​രു​തെ​ന്നും ക​മീ​ഷ​ൻ നി​​ർ​ദേ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story