പച്ചക്കറി കൃഷി വിളവെടുത്തു

05:35 AM
14/02/2018
കുമ്പടാജെ: കുമ്പടാജെ -തുപ്പക്കൽ മുനവിറുൽ ഇസ്ലാം സുന്നി മദ്റസ വിദ്യാർഥികളുടെ പച്ചക്കറികൃഷി വിളവെടുത്തു. വിളവെടുപ്പിൽ സുലഭമായി ലഭിച്ച പച്ചക്കറികൾ വിദ്യാർഥികളുടെ വീടുകളിൽ വിതരണം ചെയ്തു. വെണ്ട, േകാവ, പയർ, ചീര, വഴുതനങ്ങ, മുളക് എന്നിവയെല്ലാം വിളവെടുത്തു. കഴിഞ്ഞവർഷം മത്തനായിരുന്നു കൂടുതൽ ലഭിച്ചത്. ഇബ്രാഹീം ബാത്വിഷ, ഫാരിസ്, അഹ്മദ് രിഫായി, ഉമറുൽ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ്, മുനവർ അലി എന്നിവർ നേതൃത്വം നൽകി. മദ്റസ പ്രധാന അധ്യാപകൻ അബൂബക്കർ സഅദിനെ ക്രാജെ, അബ്ദുൽ മജീദ് ഫാദിലി കുണ്ടാർ എന്നിവർ വിദ്യാർഥികൾക്ക് നിർദേശങ്ങൾ നൽകി.

COMMENTS