രാഷ്​ട്രീയ വിശദീകരണ യോഗം മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

05:28 AM
13/09/2017
കാസർകോട്: സി.പി.എമ്മി​െൻറ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സെപ്റ്റംബർ 24ന് വൈകീട്ട് നാലിന് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപവത്രണ യോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.എച്ച്. കുഞ്ഞമ്പു (ചെയർ.), ടി.കെ. രാജൻ, എ.ജി. നായർ, എം. സുമതി, എം. രാമൻ, കെ. ഭാസ്കരൻ, റഫീഖ് കുന്നിൽ, മോഹൻകുമാർ പാടി, ശ്രീനിവാസൻ (വൈ. ചെയർ.) ടി.എം.എ. കരീം (കൺ.), എം.കെ. രവീന്ദ്രൻ, പി.വി. കുഞ്ഞമ്പു, പി. ദാമോദരൻ, ശിവപ്രസാദ് (ജോ. കൺ.).

COMMENTS