Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅ​റ​സ്​​റ്റി​ന്​...

അ​റ​സ്​​റ്റി​ന്​ പി​ന്നാ​ലെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം

text_fields
bookmark_border
കാസര്‍കോട്: മദ്റസ അധ്യാപകെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ അറസ്റ്റിലായതോടെ ജില്ലയിൽ വ്യാജ പ്രചാരണം. കാസര്‍കോടും പരിസരപ്രദേശങ്ങളിലും അക്രമം നടക്കുന്നുവെന്നും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും മറ്റുമാണ് സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയതായും പ്രശ്‌നം രൂക്ഷമാണെന്ന രീതിയിലുമാണ് വ്യാജ പ്രചാരണം ശക്തമായിരിക്കുന്നത്. നഗരത്തിൽ പ്രകടനം നടക്കുന്നതായും കടകളടച്ച് ഹർത്താൽ ആചരിക്കുന്നുവെന്നുമാണ് മറ്റൊരു പ്രചാരണം. അറസ്റ്റിന് പിന്നാലെ ജില്ലയിൽ വ്യാപകമായരീതിയിൽ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വർഗീയവിദ്വേഷവും സത്യവിരുദ്ധവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story