Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2016 12:48 PM GMT Updated On
date_range 3 Dec 2016 12:48 PM GMTദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ വാഹന പ്രചാരണജാഥ
text_fieldsbookmark_border
മഞ്ചേശ്വരം: ദേശീയപാത 30 മീറ്ററില്‍ അടിയന്തരമായി നിര്‍മിക്കുക, ടോള്‍ ഒഴിവാക്കി റോഡ് നിര്‍മാണം സര്‍ക്കാര്‍ നേരിട്ട് നടത്തുക, അശാസ്ത്രീയമായ അലെയിന്‍മെന്റ് ഒഴിവാക്കുക, ഇരകള്‍ക്ക് നടപ്പുവില മുന്‍കൂറായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന്, നാല് തീയതികളില്‍ വാഹന പ്രചാരണജാഥ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് തലപ്പാടിയില്‍ നടക്കുന്ന പരിപാടി അഡ്വ. ഹരീഷ് വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തും. ജില്ല ചെയര്മാന് ബി. ഷാഫി ഹാജി നയിക്കുന്ന ജാഥയില്‍ വിശ്വാസ് പള്ളിക്കര, പോള്‍ ടി. സാമുവല്‍, അബ്ദുല്‍ഖാദര്‍ ഹാജി ഉപ്പള, ഉസ്മാന് മഞ്ചേശ്വരം, ജഗേഷ് , സി.വി. ചന്ദ്രന് നീലേശ്വരം, എം.ഡി. മുഹമ്മദ്കുഞ്ഞി ഹാജി ബേവിഞ്ച, കെ.എച്ച്. മുഹമ്മദ് കാസര്‍കോട്് എന്നിവര്‍ അംഗങ്ങളായിരിക്കും. മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, മുട്ടം ഗേറ്റ്, ആരിക്കാടി, കുമ്പള, മൊഗ്രാല്‍, ചൗക്കി, അടുക്കത്ത്ബയല്‍, സന്തോഷ് നഗര്‍, ചെര്‍ക്കള, ബേവിഞ്ച എന്നിവിടങ്ങളില്‍ ആദ്യദിവസവും രണ്ടാം ദിവസം ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയാട്ടടുക്കം, പെരിയ, മൂലക്കണ്ടം, കൂളിയങ്കാല്‍, നീലേശ്വരം, പള്ളിക്കര, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കാലിക്കടവില്‍ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story