Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightന്യൂ മാഹി...

ന്യൂ മാഹി സ്​റ്റെപ്​സ്​ കൂട്ടായ്മ ഉദ്ഘാടനം 20ന്

text_fields
bookmark_border
തലശ്ശേരി: ന്യൂ മാഹിയില്‍ പുതുതായി രൂപംകൊണ്ട 'സ്റ്റെപ്‌സ്' കൂട്ടായ്മ 20ന് ഡോ. വി. രാമചന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന്യൂ മാഹി ഹിറ സോഷ്യല്‍ സ​െൻററിന് സമീപമുള്ള ഫുട്ബാള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഉച്ച മൂന്നിന് നടക്കുന്ന ചടങ്ങില്‍ സ്റ്റെപ്‌സ് പ്രസിഡൻറ് സി.പി. നൂറുല്‍ അമീന്‍ അധ്യക്ഷത വഹിക്കും. ന്യൂ മാഹിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ പുത്തനുണർവ് സൃഷ്ടിക്കാനാണ് കൂട്ടായ്മക്ക് രൂപംനൽകിയതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സാന്ത്വനത്തിനും പരിചരണത്തിനും അനുയോജ്യമായവിധത്തില്‍ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൂട്ടായ്മയില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിസൂക്ഷിക്കൽ, അവ രോഗികള്‍ക്ക് എത്തിച്ചുകൊടുക്കൽ, ഉപയോഗം കഴിഞ്ഞാല്‍ തിരികെവാങ്ങല്‍ എന്നിവ ആദ്യഘട്ടത്തില്‍ ആരംഭിക്കും. രോഗനിര്‍ണയ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം എന്നിവയും പ്രവര്‍ത്തന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂ മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂളുകളിൽ 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന പഠന- പാഠ്യേതര വിഷയങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാർഥികളെ കണ്ടെത്തൽ, വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ വ്യക്തികളെ കണ്ടെത്തി ഉപദേശകസമിതി രൂപവത്കരിക്കല്‍, വിദ്യാർഥികള്‍ക്ക് അഭിരുചിപരീക്ഷ നടത്തി വിദ്യാഭ്യാസ മേഖലകളില്‍ പ്രവേശനം നേടാനുള്ള പരിശീലനത്തിന് വഴിയൊരുക്കല്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സമയബന്ധിതമായി നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തില്‍ പ്രസിഡൻറ് സി.പി. നൂറുല്‍ അമീൻ, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുൽ റഊഫ്, പി. അസ്ലം, പി. നാരായണൻ, പി. അലി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story