Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:33 AM GMT Updated On
date_range 13 Jan 2018 5:33 AM GMT'മഴവില്ല്' സംസ്ഥാന ബാലചിത്രരചന മത്സരം നാളെ
text_fieldsbookmark_border
കാസർകോട്: മലർവാടി ടീൻ ഇന്ത്യ നടത്തുന്ന മഴവില്ല് സംസ്ഥാന ബാലചിത്രരചന മത്സരത്തിെൻറ ഭാഗമായുള്ള ഉപജില്ലതല മത്സരം ശനിയാഴ്ച നടക്കും. ജില്ലയിൽ നാലു കേന്ദ്രങ്ങളിലാണ് മത്സരം. കുമ്പള മൈത്രിഭവൻ, കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, ബേക്കൽ ഇസ്ലാമിക് എൽ.പി സ്കൂൾ, പടന്ന ഐ.സി.ടി സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ രാവിലെ 10 മുതലാണ് മത്സരം. അഞ്ചു വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഒന്നാം കാറ്റഗറിയിൽ കെ.ജി, അംഗൻവാടി, രണ്ടാം കാറ്റഗറിയിൽ ഒന്ന്, രണ്ട് ക്ലാസുകൾ, മൂന്നാം കാറ്റഗറി മൂന്ന്, നാല് ക്ലാസുകൾ, നാലാം കാറ്റഗറിയിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ, അഞ്ചാം കാറ്റഗറിയിൽ 8, 9, 10 ക്ലാസുകൾ എന്നീ തലങ്ങളിലാണ് മത്സരം. ഒന്ന്, രണ്ട് കാറ്റഗറിയിൽ ക്രയോൺസും മൂന്ന്, നാല്, അഞ്ച് കാറ്റഗറിയിൽ ജലച്ചായവും ഉപയോഗിക്കാം. ഫോൺ: 9847960394......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story