ഡി.വൈ.എഫ്.ഐ െട്രയിൻതടയൽ സമരം

05:29 AM
14/02/2018
കണ്ണൂർ: റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, റെയിൽവേ നിയമനനിരോധനം പിൻവലിക്കുക, പെേട്രാൾ-ഡീസൽവില കൊള്ളയടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ െട്രയിൻ തടഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എൻ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. സനോജ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. സുമേഷ്, എം.വി. രാജീവൻ, ഒ.കെ. വിനീഷ്, പി.പി. ഷൈമ, ജില്ല വൈസ് പ്രസിഡൻറുമാരായ മനു തോമസ്, വി.പി. വിജേഷ്, ജില്ല ജോ. സെക്രട്ടറി സരിൻ ശശി എന്നിവർ സംസാരിച്ചു.

COMMENTS