Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനിയെന്ത്​?...

ഇനിയെന്ത്​? ചോദ്യങ്ങൾക്ക്​ മുന്നിൽ പകച്ച്​ മോഹന​െൻറ മനസ്സ്​​

text_fields
bookmark_border
കണ്ണൂർ: എന്തുചെയ്യും? എങ്ങോട്ടുപോകും? ചോദ്യങ്ങൾ ഒരുപാടാണ് മോഹന​െൻറ മനസ്സിൽ. ഒന്നിനും ഉത്തരം കണ്ടെത്താനും മോഹനന് കഴിയുന്നുമില്ല. ആഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുൾപൊട്ടലിൽ നാമാവശേഷമായ ഇരുനിലവീട്ടിനരികിൽ സങ്കടക്കണ്ണീരൊഴുക്കി നിൽക്കുന്ന മോഹന​െൻറ നിസ്സഹായാവസ്ഥ കണ്ടുനിൽക്കുന്ന ആരുടെയും കണ്ണ് നനയിപ്പിക്കും. ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 2.30ഒാടെയാണ് കരിക്കോട്ടക്കരി വെന്തചാപ്പയിലെ കൊല്ലപ്പണിക്കാരനായ മോഹന​െൻറ വീട് പൂർണമായും തകർന്നടിഞ്ഞത്. പിതാവി​െൻറ കാലം മുതൽ കഴിഞ്ഞ 50 വർഷമായി ഇതേ പറമ്പിൽ കുടുംബവീട്ടിൽ താമസിച്ചുവന്ന മോഹനൻ രണ്ടുവർഷം മുമ്പാണ് പുതിയ വീടെടുത്തത്. സ്വർണവും ഭൂസ്വത്തി​െൻറ രേഖയും പണയംവെച്ചും അല്ലാതെയും സംഘടിപ്പിച്ച 15 ലക്ഷത്തോളം രൂപയുടെ ബാങ്ക് വായ്പയുൾെപ്പടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് മോഹനൻ ത‍​െൻറ സ്വപ്നവീട് പൂർത്തിയാക്കിയത്. വീടിനായി സംഘടിപ്പിച്ച വായ്പകൾ തീർക്കാനുള്ള തത്രപ്പാടിനിടെയാണ് പ്രകൃതിദുരന്തത്തിൽപെട്ട് ഒരു കുടുംബത്തി​െൻറ പ്രതീക്ഷയാകെ തകർന്നടിഞ്ഞത്. മോഹന​െൻറ പേരിലുള്ള 26 സ​െൻറ് പുരയിടവും ഉരുൾപൊട്ടലിൽ ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചിട്ടുണ്ട്. ഇനിയിവിടെ വീട് വെക്കരുതെന്ന നിർദേശവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഭാര്യയെയും മക്കളെയുംകൊണ്ട് എങ്ങോട്ടുപോകുമെന്ന ഒരൊറ്റ ചോദ്യത്തിനുപോലും ദിവസങ്ങൾ കഴിഞ്ഞിട്ടും മോഹനന് ഉത്തരം കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽപെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ മാത്രമാണ് മോഹന​െൻറ പ്രതീക്ഷ. പടം sp03 തകർന്നടിഞ്ഞ ഇരുനിലവീടിനരികെ മോഹനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story