കോർപറേഷൻ ഒഴിപ്പിച്ച ​ഫുട്​പാത്ത്​ കച്ചവടം വീണ്ടും സജീവം

05:28 AM
13/09/2017
കണ്ണൂർ: കോർപറേഷൻ അധികൃതർ ഇടപെട്ട് ഒഴിപ്പിച്ച പ്രസ് ക്ലബ് റോഡിലെ തെരുവോര കച്ചവടം വീണ്ടും സജീവമായി. പ്രസ് ക്ലബ് റോഡിൽ ഫുട്പാത്തിന് മുകളിൽ വീണ്ടും ട​െൻറുകൾ സ്ഥാപിച്ച് അന്യസംസ്ഥാനത്തുനിന്നുള്ളവർ കച്ചവടം ആരംഭിച്ചതോടെ കാൽനടക്കാരാണ് ദുരിതത്തിലായത്. ഒാണത്തിന് രണ്ടാഴ്ച മുമ്പാണ് കോർപറേഷൻ അധികൃതർ ഇടപെട്ട് പ്രസ് ക്ലബ് റോഡരികിലെയും പ്രസ് ക്ലബിന് മുൻവശത്തെയും അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാൽ, ഒാണത്തിനോടടുത്ത ദിവസങ്ങളിൽ താൽക്കാലിക ഷെഡുകളുയർത്തി തെരുവോര കച്ചവടക്കാർ ഇവിടെ വീണ്ടും സജീവമാകുകയായിരുന്നു. ഒാണം കഴിഞ്ഞതോടെ മുമ്പുണ്ടായിരുന്നതുപോലെ സ്ഥിരം ട​െൻറുകൾ സ്ഥാപിച്ച് കച്ചവടം സജീവമാക്കിയിരിക്കുകയാണ്. ഫുട്പാത്ത് അനധികൃത കച്ചവടക്കാർ ൈകയേറിയതോടെ ബസ് കാത്തുനിൽക്കുന്നവരും കാൽനടക്കാരും റോഡിലൂടെ നടന്നുപോകേണ്ട സ്ഥിതിയാണുള്ളത്. റോഡിലൂടെയുള്ള കാൽനട അപകടത്തിനിടയാക്കുമെന്നും പരാതിയുണ്ട്.

COMMENTS