Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:32 AM GMT Updated On
date_range 18 Nov 2017 5:32 AM GMTയെദ്യൂരപ്പക്കെതിരെ പോസ്റ്റ്: ബി.ജെ.പി വാട്സ് ആപ് ഗ്രൂപ്പിനെതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യദ്യൂരപ്പയെയും പാർട്ടി എം.പി ശോഭ കരന്തലാജെയെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശം പോസ്റ്റ് ചെയ്തു എന്നതിന് ബി.ജെ.പി വാട്സ് ആപ് ഗ്രൂപ് അഡ്മിനുകൾക്കെതിരെ കുന്താപുരം പൊലീസ് കേസെടുത്തു. ബി.ജെ.പി പിന്നാക്ക വിഭാഗ മോർച്ച ഉഡുപ്പി ജില്ല പ്രസിഡൻറ് രാജേഷ് കാവേരി, കിഷോർ കുമാർ, രാജു പൂജാരി എന്നിവർക്കെതിരെയാണ് കേസ്. കുന്താപുരത്തെ ബി.ജെ.പി നേതാവ് കടൂർ സുരേഷ്, സൈബർ സെല്ലിന് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story