Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​രു​ത്തു​റ്റ...

ക​രു​ത്തു​റ്റ ചു​വ​ടു​മാ​യി എ​സ്.​വൈ.​എ​സ്​ യൂ​ത്ത്​ പ​രേ​ഡ്​

text_fields
bookmark_border
ക​ണ്ണൂ​ര്‍: വ​ര്‍ധി​ച്ചു​വ​രു​ന്ന അ​ധാ​ര്‍മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കെ​തി​രെ ജാ​ഗ്ര​താ​സ​ന്ദേ​ശ​ങ്ങ​ളു​മാ​യി എ​സ്.​വൈ.​എ​സ്​ യൂ​ത്ത്​ പ​രേ​ഡ്. ഉ​റ​ച്ച​ചു​വ​ടു​ക​ളു​മാ​യി യൂ​നി​ഫോം ധ​രി​ച്ച്​ ഒ​രു​മ​യോ​ടെ നീ​ങ്ങി​യ എ​സ്.​വൈ.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ഴ്​​ച ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന​താ​യി. ‘മു​സ്‌​ലിം ന​വോ​ത്ഥാ​ന​ത്തി​​െൻറ കേ​ര​ളീ​യ പ​രി​സ​രം’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന വേ​ന​ല്‍ക്കാ​ല കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു പ​രേ​ഡ്. ജി​ല്ല​യി​ലെ 74 സ​ര്‍ക്കി​ളു​ക​ളി​ല്‍നി​ന്ന് ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2442 സ്വ​ഫ്‌​വാ അം​ഗ​ങ്ങ​ളും പ്രാ​ദേ​ശി​ക യൂ​നി​റ്റു​ക​ളി​ല്‍നി​ന്നു​ള്ള 5250 അം​ഗ​ങ്ങ​ളും പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു. വൈ​കീ​ട്ട്​ 4.30ഓ​ടെ ക​ണ്ണൂ​ര്‍ കോ​ട്ട​മൈ​താ​നി​യി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച പ​രേ​ഡ് പ്ലാ​സ, റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍, പ​ഴ​യ ബ​സ് സ്​​റ്റാ​ന്‍ഡ് വ​ഴി സ്​​റ്റേ​ഡി​യം കോ​ര്‍ണ​റി​ല്‍ സ​മാ​പി​ച്ചു. എ​ന്‍. അ​ശ്ര​റ​ഫ് സ​ഖാ​ഫി ക​ട​വ​ത്തൂ​ര്‍, ആ​ര്‍.​പി. ഹു​സൈ​ന്‍ മാ​സ്​​റ്റ​ര്‍, ഇ​ബ്രാ​ഹീം മാ​സ്​​റ്റ​ര്‍, അ​ബ്​​ദു​ല്ല​ക്കു​ട്ടി ബാ​ഖ​വി, എ​ന്‍. സ​ക്ക​രി​യ്യ മാ​സ്​​റ്റ​ര്‍, മു​ഹ​മ്മ​ദ് സ​ഖാ​ഫി ചൊ​ക്ലി, മു​ഹി​യി​ദ്ദീ​ന്‍ സ​ഖാ​ഫി മു​ട്ടി​ല്‍, അ​ബ്​​ദു​റ​സാ​ഖ് മ​ണി​യൂ​ര്‍, നി​സാ​ര്‍ അ​തി​ര​കം, അ​ബ്​​ദു​സ്സ​മ​ദ് അ​മാ​നി, അ​ബ്​​ദു​ല്‍ജ​ബ്ബാ​ര്‍ മാ​വി​ച്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. തു​ട​ര്‍ന്ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story