Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി അം​ഗ​ത്തി​െൻറ കു​ത്തി​യി​രി​പ്പ്​ സ​മ​രം

text_fields
bookmark_border
ത​ല​ശ്ശേ​രി: എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​​െൻറ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​ത്തെ തു​ട​ർ​ന്ന്​ വാ​ർ​ഡി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച്​ ഭ​ര​ണ​ക​ക്ഷി അം​ഗം ന​ഗ​ര​സ​ഭ​യി​ൽ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തി. സി.​പി.​എം കൗ​ൺ​സി​ൽ പാ​ർ​ട്ടി നേ​താ​വ്​ വാ​ഴ​യി​ൽ വാ​സു​വാ​ണ്​ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം ഒാ​ഫി​സി​ൽ വെ​ള്ളി​യാ​ഴ്​​ച കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തി​യ​ത്. ഇ​ന്ന്​ ചെ​യ​ർ​മാ​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത്​ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന്​ ഉ​ച്ച​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​​െൻറ കെ​ടു​കാ​ര്യ​സ്​​ഥ​ത​യും ധി​ക്കാ​ര​വും കാ​ര​ണം വാ​ർ​ഡു​ക​ളി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം വാ​ർ​ഡു​ക​ളി​ൽ ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലു​ക​ൾ ക​രാ​റു​കാ​ർ​ക്ക്​ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​തു​കാ​ര​ണം ക​രാ​റു​കാ​ർ പു​തി​യ പ്ര​വൃ​ത്തി ഏ​​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ്ര​ശ്​​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ കീ​ഴി​ലാ​യി​രു​ന്നു എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം. ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷ​മാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തെ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കീ​ഴി​ലാ​ക്കി​യ​ത്. ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എ​തി​ര്​ നി​ൽ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും അം​ഗ​ങ്ങ​ൾ​ക്കു​ണ്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story