Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വീതികൂട്ടൽ:...

ദേശീയപാത വീതികൂട്ടൽ: സ്​ഥലമെടുപ്പ് ചർച്ചചെയ്യാൻ ഉന്നതതലയോഗം 28ന്

text_fields
bookmark_border
കന്നടമേഖലകളിലെ ഓഫിസുകളിൽ മലയാളം, കന്നട ബോർഡുകൾ സ്ഥാപിക്കണം കാസർകോട്: ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് ചർച്ചചെയ്യുന്നതിന് ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള യോഗം ജൂൺ 28ന് ചേരും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യമാക്കുന്നതിനാണ് ജില്ലയിലെ എം.പി, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, എൻജിനീയർമാർ എന്നിവരുടെ യോഗംചേരുന്നത്. ജില്ല വികസനസമിതി യോഗത്തിലാണ് തീരുമാനം. നായന്മാർമൂലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് വികസനസമിതി യോഗത്തിൽ നിർദേശം നൽകി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണിത്. മഴക്കാലം ശക്തിപ്പെട്ടതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡുകൾ ഉടൻ അറ്റകുറ്റപ്പണി ചെയ്യും. ദേശീയപാതകൾ ഉൾപ്പെടെ പല റോഡുകളിലും കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് കഴിഞ്ഞ വികസനസമിതി യോഗത്തിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഉദുമ മണ്ഡലത്തിലെ റോഡുകളിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കാൻ എക്സി. എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സി. എൻജിനീയർ അറിയിച്ചു. മൊഗ്രാൽപൂത്തുർ പഞ്ചായത്തിലെ ചൗക്കി ജങ്ഷനിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കുന്നത് ദേശീയപാത വികസനത്തി​െൻറ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഡെ. ചീഫ് എൻജിനീയർ അറിയിച്ചു. മധൂർ ഗ്രാമപഞ്ചായത്തിലെ ഹിദായത്ത് നഗർ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് വൈദ്യുതി കണക്ഷൻ നൽകിയതിനൊപ്പം കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. പായം പട്ടികജാതി കുടിവെള്ളപദ്ധതിയുടെ േസ്രാതസ്സ് സർവേ ചെയ്യാൻ ഭൂഗർഭ ജലവകുപ്പിനോട് ആവശ്യപ്പെട്ടു. ചെമ്മനാട് വടക്കേപള്ളം, ചട്ടഞ്ചാൽ ചക്ലിയ പട്ടികജാതി കോളനി, കരിവേടകം പട്ടികവർഗ കോളനി തുടങ്ങിയ കുടിവെള്ളപദ്ധതികൾ ടെൻഡറായി. ചുള്ളി കുടിവെള്ളപദ്ധതിക്ക് എഗ്രിമ​െൻറ് തയാറായതായും വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ അറിയിച്ചു. നല്ലോംപുഴ- പാലാവയൽ റോഡി​െൻറ ടെൻഡറായി. തകർന്നുകിടക്കുന്ന റോഡി​െൻറ 1.5 കിലോമീറ്റർ പ്രവൃത്തികൾ ടെൻഡർ പൂർത്തിയാക്കി ഉടൻ തുടങ്ങാൻ കരാറുകാരന് നിർദേശം നൽകുമെന്ന് പൊതുമരാമത്ത് എക്സി. എൻജിനീയർ വികസനസമിതിയിൽ അറിയിച്ചു. കന്നടമേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളിൽ നിർബന്ധമായും മലയാളം/കന്നട ബോർഡുകൾ സ്ഥാപിക്കണമെന്ന് ജില്ല കലക്ടർ യോഗത്തിൽ നിർദേശിച്ചു. ചില ഓഫിസുകളിൽ ഒരു ഭാഷ മാത്രം ഉപയോഗിക്കുന്നത് ശ്രദ്ധയിൽെപട്ടതി​െൻറ അടിസ്ഥാനത്തിലാണിത്. ഓഫിസുകളിൽ കന്നട/മലയാളം ഒഴിവുകളുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം. നിർമാണം പൂർത്തിയാകാത്ത ആശുപത്രികൾ, സ്കൂളുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള സ്ഥാപനകളെക്കുറിച്ച് ഉടൻ റിപ്പോർട്ട് ചെയ്യാനും യോഗം നിർദേശം നൽകി. കുഴൽക്കിണറുകൾക്ക് അപേക്ഷിക്കുമ്പോൾ പമ്പ് വേണമെന്ന് ആവശ്യപ്പെടാത്ത അപേക്ഷകളിൽ നിർബന്ധമായും ഹാൻഡ് പമ്പ് നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. കുഴൽക്കിണറുകൾക്ക് ഒപ്പം ഹാൻഡ് പമ്പുകൾ നൽകുന്നില്ലെന്ന് പി.ബി. അബ്ദുറസാഖ് എം.എൽ.എ അറിയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. താലൂക്ക് വികസനസമിതികളിൽ അതത് വകുപ്പി​െൻറ താലൂക്ക്തല ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് വികസനസമിതി നിർദേശിച്ചു. യോഗത്തിൽ ജില്ല കലക്ടർ കെ. ജീവൻബാബു അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്, എ.ഡി.എം കെ. അംബുജാക്ഷൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.എ. ജലീൽ, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story